തന്റെ 65ആം പിറന്നാൾ ആഘോഷ തിമിർപ്പിലാണ് ഉലകനായകൻ കമൽ ഹാസൻ. അഞ്ചാം വയസിൽ സിനിമ ജീവിതമാരംഭിച്ച കമലിന്റെ അറുപത് വർഷത്തെ ചലച്ചിത്ര പ്രയാണത്തെ ആദരിച്ചുകൊണ്ട് പ്രമുഖ സംവിധായകരും അഭിനേതാക്കളും സിനിമമേഖയിലെ മറ്റുള്ളവരും പങ്കെടുത്ത ‘ഉങ്കൾ നാൻ’ എന്ന പരിപാടി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. തന്റെ സിനിമ തോഴൻ രജനികാന്ത്, സംവിധായകരായ മണി രത്നം, ശങ്കർ താരങ്ങളായ വിജയ് സേതുപതി, കാർത്തി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് വികാരഭരിതമായ ഈ ചടങ്ങിൽ പങ്കെടുത്തത്.
രാഷ്ട്രീയ കാരണങ്ങളാൽ കമലിന്റെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ഇന്ത്യൻ 2 വും ഇപ്പോഴിതാ വാർത്തശ്രദ്ധ പിടിച്ചു പറ്റുകയാണ്, മറ്റൊന്നും കൊണ്ടല്ല ; യുവതിയായ ഒരു പുതുമുഖ നടി ഇതിൽ എൺപത് വയസ്സിനു മുകളിൽ പ്രായമുള്ള അമൂമ്മയായി അഭിനയിക്കാനിരിക്കുന്നതാണ് കാരണം. സിനിമയിലെ നായിക കാജൽ അഗർവാളാണെന്ന് നേരത്തെ തന്നെ അറിയിക്കപ്പെട്ടിരുന്നുവെങ്കിലും. സിനിമയിൽ, കമലിന്റെ സേനാപതിയെന്ന കഥാപാത്രത്തിനൊപ്പം പോരാടുന്ന സുഹൃത്തായാണ് കാജൽ എത്തുന്നത്. എന്നാൽ, ഇന്ത്യൻ താത്ത ആയ കമലിന്റെ ഭാര്യയായി അഭിനയിക്കാൻ പുതുമുഖ നടിയായ പ്രിയ ഭവാനി ശങ്കറിനാണ് ഇപ്പോൾ നറുക്ക് വീണിരിക്കുന്നത്. ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെ പ്രിയ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് കമൽ ഹാസൻ അഭിനന്ദിച്ചു. ഇന്ത്യൻ ആദ്യ ഭാഗത്തിൽ കമലിന്റെ ഭാര്യയായി അഭിനയിച്ച നടി സുകന്യക്ക് പകരമാണ് പ്രിയയെ ഉൾപ്പെടുത്തിയുള്ള പരീക്ഷണം.
Post Your Comments