BollywoodCinemaGeneralLatest NewsNEWS

ജീവിതത്തിലും സിനിമയിലും ദമ്പതിമാർ; വർഷങ്ങൾക്ക്‌ ശേഷം ഭാര്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ

വിവാഹം കഴിഞ്ഞ് വർങ്ങൾ കഴിഞ്ഞിട്ടും ഇന്നും താരങ്ങളെ ബോളിവുഡിലെ റൊമാന്റിക് താരദമ്പതിമാരായിട്ടാണ് അറിയപ്പെടുന്നത്

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതിമാരാണ് കജോളും അജയ് ദേവഗണ്ണും. വിവാഹം കഴിഞ്ഞ് വർങ്ങൾ കഴിഞ്ഞിട്ടും ഇന്നും താരങ്ങളെ ബോളിവുഡിലെ റൊമാന്റിക് താരദമ്പതിമാരായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനു ശേഷം ബോളിവുഡിലെ ഭൂരിഭാഗം നടിമാരും സിനിമയിൽ നിന്ന് വിട്ട് നിൽക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി അന്നും ഇന്നും ബോളിവുഡിൽ നിറസാന്നിധ്യമാണ് കജോൾ.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കജോളും അജയ് ദേവ്ഗണും ഒരുമിച്ചെത്തുകയാണ്. തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രത്തിലാണ് ദമ്പതിമാർ വീണ്ടും എത്തുന്നത്. ഇപ്പോഴിത ഭാര്യയുമൊപ്പമുളള ഷൂട്ടിങ്ങ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ദമ്പതിമാരായിട്ട് തന്നെയാണ് കജോളും- അജയ് ദേവഗണ്ണും ചിത്രത്തിൽ എത്തുന്നത്. തനാജി മലൂസരെ എന്ന വീരനായകനെയാണ് ശതാരം ചിത്രത്തിൽ ഇവതരിപ്പിക്കുന്നത്. താനാജിയുടെ ഭാര്യ സാവിത്രി മലുസരെയായിട്ടാണ് കജോൾ എത്തുന്നത്.

കജോളിനോടൊപ്പമുളള അഭിനയം എങ്ങനെയായിരുന്നു എന്ന് തനിയ്ക്ക് അറിയില്ല. കാരണം ഞങ്ങൾ എങ്ങനെയാണോ വീട്ടിൽ അതുപോലെ തന്നെയായിരുന്നു സിനിമ സെറ്റിലും . വീട്ടിൽ എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെയായിരുന്നു എല്ലാവരുടേയും മുന്നിലും പെരുമാറിയിരുന്നത്. അതു കൊണ്ട് ‌ തന്നെ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല- അജയ് ദേവ്ഗൺ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button