കോമഡി റിയാലിറ്റി ഷോയിലൂടെ എത്തി അഭിനയരംഗത്തേക്ക് പ്രവേശിച്ച താരമാണ് ഡെയിന്‍ ഡേവിസ്. അവതാരകനായി എത്തിയ ശേഷമാണ് ഡെയിന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സിനിമയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും, എന്നാല്‍ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി തനിക്ക് ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഡെയിന്‍ ഇപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെയിന്‍ ഇതിനെ കുറിച്ച് പറയുന്നത്.
” വിഷ്വല്‍ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്. ഈ കോഴ്സ് പഠിച്ചതു തന്നെ മറ്റാരാള്‍ ഇനി വേറെ പണിക്ക് പോകണമെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ്. പഠിച്ചു കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമ. അതൊക്കെ മുന്‍കൂട്ടി കണ്ടാണ് ഈ കോഴ്സ് എടുത്തതു തന്നെ. രണ്ട് ആഗ്രഹമേ ചെറുപ്പത്തില്‍ പറഞ്ഞിട്ടുള്ളൂ. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും. ഇത് രണ്ടും രണ്ട് എക്സ്ട്രീമായി നില്‍ക്കുന്ന ജോലികളാണ്. പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയില്‍ ഞാന്‍ നല്ല ആക്ടീവായിരുന്നു.
ചെറുപ്പത്തില്‍ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചന്‍ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. മോണോ ആക്ടൊക്കെ പഠിപ്പിച്ചു. അവിടുത്തെ സ്റ്റാറായിരുന്നു. അന്ന് കള്‍ച്ചറല്‍ പരിപാടികളിലൊക്കെ ആളായി നില്‍ക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്. പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചത് ഡെയിന്‍ പറഞ്ഞു.
Post Your Comments