CinemaGeneralLatest NewsMollywoodNEWS

പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാള സിനിമയിലെ പ്രിയ താരദമ്പതികൾ

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്

സംയുക്ത മേനോനും ബിജു മേനോനും മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ്. വളരെ കുറഞ്ഞ കാലം മാത്രമേ സംയുക്ത വര്‍മ്മ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ അക്കാലയളവിനുള്ളില്‍ ചെയ്ത സിനിമകളെല്ലാം ജനപ്രിയ ചിത്രങ്ങളായിരുന്നു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയില്‍ നിന്നും മാറി നിന്നത്. ഇപ്പോഴും നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ പല അഭിമുഖങ്ങളിലും സംയുക്ത വര്‍മ്മയെ കുറിച്ചും തങ്ങളുടെ പ്രണയം ആരംഭിച്ച കാലത്തെ കുറിച്ചുമെല്ലാം ബിജു മേനോന്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താരദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്.

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ഇന്ന് തങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതികള്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വര്‍മ്മയും കണ്ടുമുട്ടുന്നത്. ദിലീപിനും കാവ്യ മാധവനുമൊപ്പം ബിജു മേനോനും സംയുക്ത വര്‍മ്മയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് ദിലീപിന്റെ ഭാര്യയായി സംയ്കുത അഭിനയിച്ചപ്പോള്‍ കാവ്യ മാധവനും ബിജു മേനോനും ഭാര്യ ഭര്‍ത്തക്കന്മാരായി അഭിനയിച്ചു. ഇന്ന് യഥാര്‍ഥ ജീവിതത്തില്‍ ബിജുവിന്റെ ഭാര്യയായി സംയുക്തയും ദിലീപിന്റെ ഭാര്യയായി കാവ്യയും എത്തി. പിന്നീടും ബിജു മേനോനും സംയുക്തയും നായിക നായകന്മാരായി വേറെയും സിനിമകളില്‍ അഭിനയിച്ചിരുന്നു.

മേഘമല്‍ഹാറില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങള്‍ തിരിച്ചറിഞ്ഞതെന്നാണ് താരദമ്പതികള്‍ പറയുന്നത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയം. രണ്ട് പേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നതിനാല്‍ താന്‍ തന്നെ മാറി നില്‍ക്കാമെന്ന് സംയുക്ത തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button