ഈ വർഷം ദേശിയ തലത്തിലെ ഏറ്റവും മികച്ച അവാർഡുകളിലൊന്നായ ദാദ ഫാൽക്കെ അവാർഡ് നൽകിയാണ് രാജ്യം അമിതാഭ് ബച്ചനെന്ന ഇതിഹാസ നടനെ ആദരിച്ചത്. എന്നാൽ, കുറച്ചു ദിവസങ്ങളായി വലിയ അവാർഡുകളും സമ്പന്നരായ സൗഹൃദ വലയങ്ങളും സിനിമ തിരക്കുകളും നീക്കിവച്ച് ആരാധകരുമായി ട്വിറ്ററിലൂടെ സമയം ചിലവഴിക്കുയാണ് ബച്ചൻ. അതേസമയം, എല്ലാ സമൂഹമാധ്യമ ഉപയോക്താക്കൾക്കും വന്നു പിണയുന്ന അമളി ബിഗ് ബിക്കും സംഭവിക്കുമെന്ന് ആരാണ് കരുതിയത്…?
wow .. even their locks of hair move in sync .. https://t.co/5OxltjyNZz
— Amitabh Bachchan (@SrBachchan) November 20, 2019
അടുത്ത ദിവസം അമിതാഭ് ബച്ചൻ പങ്കുവച്ച ഒരു വ്യാജ വീഡിയോയാണ് എല്ലാറ്റിനും കാരണം, ഒരു ചൈനീസ് പെൺകുട്ടി നൃത്തം ചവിട്ടുന്നത് എഡിറ്റിംഗിലൂടെ ഒൻപത് പെൺകുട്ടികൾ ഒരുപോലെ നൃത്തം വയ്ക്കുന്നതായ് കാണിക്കുന്ന വിഡിയോയാണത്. മുടിയിഴകൾ പോലും ഒരുപോലെ ചലിക്കുന്നുവെന്ന കമന്റോടുകൂടിയായിരുന്നു ബച്ചൻ ഈ വീഡിയോ പങ്കുവച്ചുവെന്നതും ഏറെ കൗതുകവുമായി. അതോടെ തെറ്റ് തിരുത്താനായി ആളുകളുടെ വരവായി, അത് പിന്നാലെ പരിഹാസ മഴയായി പതിവ് പോലെ പരിണമിക്കുകയും ചെയ്തു.
wow .. even their locks of hair move in sync .. https://t.co/5OxltjyNZz
— Amitabh Bachchan (@SrBachchan) November 20, 2019
സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന കാര്യങ്ങൾ ദയവ് ചെയ്ത് വ്യക്തത വരുത്തിയ ശേഷം ചെയ്യുക എന്ന് ട്വിറ്റർ ഉപയോക്താക്കൾ ബച്ചനോട് ആവശ്യപ്പെട്ടു. ഒരു പക്ഷെ, ബിഗ് ബിയെപ്പോലെയൊരാൾ പരിഹാസ രൂപേണയാണ് ഈ വീഡിയോ ഷെയർ ചെയ്തതെന്ന മറു അഭിപ്രായവും കുറയെപേർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ബച്ചൻ ഇതുവരെ വീഡിയോയോട് പ്രതികരിക്കുകയോ, അത് പിൻവലിക്കുകയോ ചെയ്തിട്ടില്ല.
Post Your Comments