CinemaGeneralLatest NewsMollywoodNEWS

അനിയന് ഉമ്മ കൊടുത്ത് അപ്പു ; സ്‌നേഹ ചിത്രം പുറത്ത് വിട്ട് ആദിത്യന്‍ ജയൻ

ഇന്നലെയായിരുന്നു താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്.

നടി അമ്പിളി ദേവിയും സീരിയല്‍ താരം ആദിത്യന്‍ ജയനും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ്. ഇന്നലെയായിരുന്നു താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് ആദിത്യന്‍ തന്നെയാണ് ഈ സന്തോഷ വിവരം പുറത്ത് വിട്ടത്. ലേബര്‍ റൂമില്‍ നിന്നും അമ്പിളിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും കുഞ്ഞിന്റെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മനോഹരമായ മറ്റൊരു ചിത്രം കൂടി ആദിത്യന്‍ പങ്കുവെച്ചിരിക്കുകയാണ്. അമ്പിളി ദേവിയുടെ മൂത്തമകന്‍ കുഞ്ഞനിയനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരിക്കുകയാണ്. കുഞ്ഞുവാവയ്ക്ക് ഉമ്മ കൊടുക്കുന്ന താരപുത്രന്റെ ചിത്രമായിരുന്നു ആദിത്യന്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ജനുവരി 25 നായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരാവുന്നത്. സീത എന്ന സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹം.

shortlink

Related Articles

Post Your Comments


Back to top button