CinemaGeneralKollywoodLatest NewsNEWS

കെഎസ് രവികുമാര്‍ പിറകില്‍ നിന്ന് ആംഗ്യം കാണിക്കും, കമല്‍ഹാസനോട് നേരിട്ട് പറയാന്‍ ഭയമാണ്: ജയറാം

വികുമാര്‍ കമല്‍സാറിന്റെ പുറകില്‍ നിന്ന് ആംഗ്യം കാണിക്കും

താനുമായുള്ള സൗഹൃദം കമല്‍ഹാസന്‍ ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ഹ്യൂമര്‍ എന്ന കാര്യത്തിനു വളരെ വലിയ പങ്കുണ്ടെന്ന് നടന്‍ ജയറാം. തമാശ നന്നായി ആസ്വദിക്കാന്‍ കഴിവുള്ള കമല്‍ഹാസന് മുന്നില്‍ താന്‍ നിരവധി ഫലിതങ്ങള്‍ പങ്കുവയ്ക്കാറുണ്ടെന്ന് ജയറാം പറയുന്നു. തന്റെ തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കാറുള്ള കമല്‍ഹാസന്‍ ലൊക്കേഷനില്‍ എത്തിയാലും ഓരോ കഥകള്‍ കേട്ടിരിക്കുന്ന ആളാണെന്നും ഷോട്ടിനു സമയമായാല്‍ പോലും അവിടെ നിന്ന് എഴുന്നേല്‍ക്കുന്ന പതിവ് ഇല്ലെന്നും ഒരു ടിവിഷോയില്‍ ജയറാം പറയുന്നു.

‘കമല്‍സാറിന്റെ ലൊക്കേഷനില്‍ ഞാന്‍ വരുമ്പോള്‍ എന്റെ തമാശ കഥകള്‍ കേള്‍ക്കാന്‍ അദ്ദേഹം എന്റെ അടുത്ത് വരും. എന്നിട്ട് ഓരോന്നായി പറയാന്‍ പറയും. ഓരോന്നും അതിന്റെ രീതിയില്‍ ആസ്വദിക്കും. അപ്പോഴാകും കമല്‍സാറിന്റെ ഷോട്ടിനു സമയമാകുന്നത്, രവികുമാര്‍ കമല്‍സാറിന്റെ പുറകില്‍ നിന്ന് ആംഗ്യം കാണിക്കും. എന്നോടാണ് പറയുന്നത് എങ്ങനെ എങ്കിലും എന്റെ കഥ ഒന്ന് അവസാനിപ്പിക്കാന്‍ പറയും ഞാന്‍ പറയും സംസാരം നമുക്ക് മതിയാക്കാം സാറിനെ അവര്‍ വിളിക്കുന്നു എന്ന് അപ്പോള്‍ അദ്ദേഹത്തിന്റെ രീതി മാറും സംസാരിക്കുകയാണെന്ന് അറിയില്ലേ കുറച്ചു കഴിഞ്ഞേ പോകുന്നുള്ളൂ എന്ന മനോഭാവത്തോടെ വീണ്ടും അവിടെ ഇരുന്നു ഞാന്‍ പറയുന്ന തമാശ കേട്ടിരിക്കും’. ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button