നടന് ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് സുഹൃത്ത് ജിജിന് ജഹാംഗീറിന്റെ വധുവായത്. വിവാഹദിനത്തില്‍ ആരാധകര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്കപ്പുമാണ്.
കേരള വധുവിന്റെ വേഷത്തില്‍ നിന്നും ഉത്തരേന്ത്യന്‍ വധുക്കളെപ്പോലെയാണ് ശ്രീലക്ഷ്മി ഒരുങ്ങിയെത്തിയത്. താരത്തിനെ ഇങ്ങനെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു. ഇപ്പോഴിതാ ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്.
നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന് എത്തിയത്.
Post Your Comments