CinemaGeneralLatest NewsMollywoodNEWS

പുതിയ തലമുറക്കാരില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബൻ; വെളിപ്പെടുത്തലുമായി സലിം കുമാർ

ഒരിക്കല്‍ ഒരു കൂട്ടര്‍ മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു അവരോടു ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. കാരണം ഞാന്‍ സിഗരറ്റു വലിക്കും. മയക്കുമരുന്നല്ലെങ്കിലും അതുപോലെയാണത്

സിനിമയിലെ പുതിയ തലമുറക്കാരില്‍ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് നടൻ സലിം കുമാർ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ ഈ പരാമർശം

സലിംകുമാറിന്റെ വാക്കുകള്‍

മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചന്‍ എസ് ബി കോളേജില്‍ നിന്നും പഠിച്ചിറങ്ങിയതാണ്. ഒരിക്കല്‍ ഒരു കൂട്ടര്‍ മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു. അവരോടു ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. കാരണം ഞാന്‍ സിഗരറ്റു വലിക്കും. മയക്കുമരുന്നല്ലെങ്കിലും അതുപോലെയാണത്. ഞാന്‍ പറഞ്ഞു- ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ ജഗദീഷിനെ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയൊക്കെയാണ് എനിക്ക് നിര്‍ദേശിക്കാനുണ്ടായിരുന്നത്. പ്രേം നസീര്‍ സാറിനെക്കുറിച്ച് എനിക്കത്ര അറിയില്ല. എന്നാലും പറഞ്ഞു കേട്ടിടത്തോളം അദ്ദേഹവും നല്ല മനുഷ്യനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഏകദേശം പതിനഞ്ചോളം പ്രാവശ്യം ഞാന്‍ മരിച്ചുപോയിട്ടുണ്ട്. ആരൊക്കെയോ എന്നെ കൊന്നിട്ടുണ്ട്. എനിക്കൊരു അസുഖം പിടിപെട്ടപ്പോള്‍ പതിനഞ്ചു പ്രാവശ്യം സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി. സ്വന്തം മരണവാര്‍ത്തകള്‍ കണ്ട് കണ്ണു തള്ളിപ്പോയിട്ടുള്ള ആളാണ് ഞാന്‍. അല്‍ സലിംകുമാര്‍. അസുഖം പിടിപെട്ട് തീവ്രപരിചരണവിഭാഗത്തില്‍ ബോധവാനായി തന്നെ കിടക്കുന്ന കാലത്താണ് ഈ മരണവാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെടുന്നത്. ചുമ വന്നാല്‍ പോലും ഐ സി യുവില്‍ പ്രവേശഇപ്പിച്ചിരുന്നു. നല്ല ചികിത്സയ്ക്കുവേണ്ടിയായിരുന്നു അത്. മിക്കവാറും ഞാന്‍ എണീറ്റു നടക്കുകയാണ് പതിവ്. തൊട്ടടുത്ത് കിടക്കുന്ന എനിക്കു പരിചയമില്ലാത്ത നിരവധി ആളുകള്‍ പടക്കം പൊട്ടുന്ന പോലെ ദിവസേന മരിക്കുകയാണ്. കൈയെത്തും ദൂരത്ത് മരണം കണ്ടു. ഒരു ദിവസം ഞാനും ഇങ്ങനെ പോകുമെന്നു അന്ന് അറിയാമായിരുന്നു. അതില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ആരുമില്ല. നമ്മള്‍ ഒറ്റയ്ക്കാണ്. ആര്‍ക്കൊക്കെയോ വേണ്ടി ഈ ഭൂമിയില്‍ നമ്മള്‍ നന്മ ചെയ്തു ആരും സഹായത്തിനില്ല. പരിചിതരല്ലാത്ത വെളുത്ത വസ്ത്രമിട്ട കുറേ മാലാഖമാരും ഡോക്ടര്‍മാരും. ഒരു പടിയപ്പുറത്ത് ബാര്യയോ സ്വന്തം ബന്ധുക്കളോ ഇരിപ്പുണ്ടാകാം. പക്ഷേ നമ്മുടെയടുത്തേക്ക് വരാന്‍ പറ്റില്ല. അന്നു ഞാന്‍ അവസാനിപ്പിച്ചതാണ്. മനസ്സില്‍ എന്തെങ്കലും ദുഷ്ടതകളുണ്ടെങ്കില്‍ അതെല്ലാം അവസാനിപ്പിച്ച് നല്ലവനാകാന്‍. മോശം ചെയ്താലും നല്ലതു ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനമെന്ന് അന്ന് എനിക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. കോളേജ് പഠനകാലത്തെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ഇടയ്ക്കിടെ വേദികളില്‍ പാടുമായിരുന്ന തന്നെ ഒരു ടീച്ചര്‍ വിളിച്ച് പാട്ടു നിറുത്താന്‍ പറഞ്ഞതും മിമിക്രിയില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വികാരാധീനനായി പ്രസംഗിച്ച സലിംകുമാറിന്റെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

shortlink

Related Articles

Post Your Comments


Back to top button