CinemaGeneralLatest NewsMollywoodNEWS

ഒരു നടനെ വിമര്‍ശിച്ചാല്‍ ആരാധകരില്‍ നിന്ന് ഭീഷണിയും അധിക്ഷേപങ്ങളും: മലയാളികളുടെ താരാരാധന നിരാശാജനകമെന്ന് പൃഥ്വിരാജ്

നിങ്ങള്‍ ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങള്‍ നേരിടേണ്ടി വരും

മലയാളി സിനിമരാധകരുടെ താരാരാധന നിരാശജനകം ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്‍ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ടെന്നാണ് പൃഥ്വി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഈ കാര്യം പറഞ്ഞത്.

ഇതിനുളള കാരണവും അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങള്‍ നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ എറ്റവും യുക്തിസഹമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമ്മുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല.

എന്നാല്‍ ജനക്കൂട്ടം എന്ന നിലയില്‍ നമ്മള്‍ എല്ലാതരം ഭാഷകളിലുളള സിനിമകളെയും സ്വാഗതം ചെയ്യുന്നവരാനിന്നും. പുരുഷാധിപത്യപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ അതാണ് ശരിയെന്ന് പറഞ്ഞു വയ്ക്കുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button