മലയാളത്തിന്റെ യുവ താരനിരയില്‍ ശ്രദ്ധിക്കപ്പെട്ട നടന്‍ പൃഥ്വിരാജ് ഇപ്പോള്‍ സംവിധായകനായും തിളങ്ങുകയാണ്. എന്നാല്‍ തന്റെ ഒരു ചിത്രത്തിന് നേരെ ആരാധകര്‍ കൂവലുമായി എത്തിയത് പൃഥ്വി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തെക്കുറിച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
2011ലായിരുന്നു ഇന്ത്യന്‍ റുപ്പി പുറത്തിറങ്ങിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ സിനിമ പൃഥ്വിരാജിന് മുന്‍പ് പങ്കാളിത്തമുണ്ടായിരുന്ന ആഗസ്റ്റ് സിനിമാസായിരുന്നു നിര്‍മ്മിച്ചത്. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയിലെ ജയപ്രകാശ് എന്ന പൃഥ്വിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ റിലീസിങ് സമയത്ത് പല തിയ്യേറ്ററുകളിലും കൂവല്‍ ഈ ചിത്രം നേരിട്ടിരുന്നതായി താരം പങ്കുവച്ചു. ചിത്രം സൂപ്പര്‍ഹിറ്റായതിനെ
”തനിക്കെതിരായ സൈബര്‍ ആക്രമണം വര്‍ദ്ധിച്ചു വന്ന സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നത്. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തിയ്യേറ്ററുകളിലും കൂവലാണെന്ന് പല ഫോണ്‍ കോളുകളിലൂടെയും ഞാനറിഞ്ഞു. അവര്‍ എന്നെ വെറുക്കുന്നുവെന്നും അത് കൂവലിലൂടെ പ്രകടിപ്പിക്കുകയാണെന്നും അന്ന് എനിക്ക് മനസിലായി. പക്ഷേ ആ ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മനസിലായി.” അന്ന് തൊട്ട് അതുതന്നെയാണ് താന്‍ ചെയ്തിട്ടുളളതെന്നും പൃഥ്വി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments