ഒരിക്കലും സക്സസ് ചിത്രങ്ങളെ താന്‍ ചൂസ് ചെയ്തിട്ടില്ലെന്നും സിനിമയ്ക്ക് ശേഷമാണ് അതിന്റെ വിജയം ഇത്രത്തോളമുണ്ടെന്നു താന്‍ മാനസിലാക്കുന്നതെന്നും നിവിന്‍ പോളി .ഒരു ഫീല്‍ ഗുഡ് മൂവി എന്നതിനപ്പുറം പ്രേമം എന്ന സിനിമയുടെ വലിയ വിജയം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും നിവിന്‍ പോളി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സക്സസിനെ ഞാന്‍ ചൂസ് ചെയ്തിട്ടില്ല. വിജയിക്കുന്ന ചിത്രങ്ങള്‍ എന്റെ കരിയറില്‍ സംഭവിച്ചു എന്നതാണ് ശരി. പ്രേമം ഒരു ഫീല്‍ ഗുഡ് മൂവി എന്ന നിലയ്ക്കപ്പുറം ഇത്രയും സ്വീകാര്യമായ ഒരു ഹിറ്റ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 1983 എന്ന ചിത്രം ഷൈന്‍ ചേട്ടന് ചെയ്യുമ്പോള്‍ അതിന്റെ വാണിജ്യ വിജയം എത്രത്തോളമുണ്ടാകുമെന്നു കരുതിയില്ല. എനിക്ക് ഷൈന്‍ ചേട്ടനെ മുന്‍പ് പരിചയമില്ലായിരുന്നു. വനിതയുടെ ഫോട്ടോ ഷൂട്ടിനു പോയപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരു സ്റ്റില്‍സ് എടുക്കുന്നതിലെ പെര്ഫക്ഷന് വേണ്ടി അത്രത്തോളം ഹാര്‍ഡ് വര്‍ക്ക് ചെയ്ത ഷൈന്‍ ചേട്ടന് ഒരു സിനിമ എടുക്കുമ്പോള്‍ അതിനു പിന്നില്‍ എത്രമാത്രം ഹാര്‍ഡ് വര്‍ക്ക് ഉണ്ടാകും എന്ന ചിന്ത എനിക്കുണ്ടായി. അങ്ങനെയാണ് ആ സിനിമ തെരെഞ്ഞെടുത്തത്. നീ ഇത്രയും പ്രായത്തിലുള്ള ഒരു കൊച്ചിന്റെ അച്ഛനായി അഭിനയിക്കാണോ എടുത്താല്‍ പൊങ്ങാത്ത റോളോക്കെ ഇപ്പോഴേ ഏറ്റെടുക്കണോ എന്നൊക്കെ അന്ന് പലരും ചോദിച്ചിരുന്നു.
ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ‘മൂത്തോന്’ എന്ന ചിത്രത്തിലെ നായകനായി മലയാള സിനിമയില്‍ കരുത്തുറ്റ അഭിനയ ട്രാക്കില്‍ വിസ്മയമാകുന്ന നിവിന്‍ പോളി ഇപ്പോള്‍ മറ്റൊരു മുഖം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Post Your Comments