
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരട് ഫ്ളാറ്റൊഴിപ്പിക്കൽ വലിയ ചർച്ച വിഷയമായിരുന്നു. മരടിലെ അനധികൃതനിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.
ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. കണ്ണന്‍ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടില്‍ പിറന്ന പട്ടാഭിരാമനും സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു.
Post Your Comments