CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടി ഇതെന്ത് ഭാവിച്ചാണാവോ?; യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പുമായി മെഗസ്റ്റാർ

ഗൗരവപ്രകൃതക്കാരനാണ്, പെട്ടെന്ന് ദേഷ്യം വരുമെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും അദ്ദേഹത്തിനൊടൊപ്പം പ്രവര്‍ത്തിച്ചവരൊക്കെ ഇത് തിരുത്തിപ്പറഞ്ഞിരുന്നു

മലയാള സിനിമയുടെ മെഗസ്റ്റാറാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ അത്ര മികച്ച അനുഭവമായിരുന്നില്ലെങ്കിലും പിന്നീട് തന്റേതായ ശൈലി രൂപപ്പെടുത്തുകയും സ്ഥാനം നേടിയെടുത്തുമാണ് അദ്ദേഹം മുന്നേറിയത്.

ഇപ്പോഴിതാ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ഗൗരവപ്രകൃതക്കാരനാണ്, പെട്ടെന്ന് ദേഷ്യം വരുമെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും അദ്ദേഹത്തിനൊടൊപ്പം പ്രവര്‍ത്തിച്ചവരൊക്കെ ഇത് തിരുത്തിപ്പറഞ്ഞിരുന്നു നവാഗതരെന്നോ അനുഭവ സമ്പത്തുള്ളവരെന്നോയെന്നൊന്നും അദ്ദേഹം നോക്കാറില്ല. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്.

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. മമ്മൂട്ടി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. പരോള്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു അദ്ദേഹത്തിന്‍രെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇതിന് പിന്നാലെയായുള്ള സിനിമകളുടെ വിശേഷങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

 

 

View this post on Instagram

 

A post shared by Mammootty (@mammootty) on

വെളുത്ത കുര്‍ത്തിയണിഞ്ഞുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചത്. സോഫയിലിരിക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കിഞ്ഞിട്ടുണ്ട്. പതിവ് പോലെ തന്നെ അതീവ സുന്ദരനായാണ് അദ്ദേഹം എത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. ലുക്കിന്റെ കാര്യത്തില്‍ എന്നും വേറിട്ട് നില്‍ക്കാറുണ്ട് മമ്മൂട്ടി. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഗെറ്റപ്പുമായാണ് താരമെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button