മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇക്കൊല്ലം മൂന്ന് ഭാഷകളില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരുന്നു താരം. ഇനി വരാനിരിക്കുന്ന സിനിമകള്‍ ഈ വര്‍ഷത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിക്കുന്നതാണെന്ന് സൂചനകളുണ്ട്. ഇതിനിടെ സംവിധായകന് അജയ് വാസുദേവ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടൊരു പോസ്റ്റര്‍ അതിവേഗമാണ് തരംഗമായത്.
ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം മൂന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരേ നടന്റെ 3 സിനിമകള്‍ നോമിനേഷന് നേടുന്ന താരം മമ്മൂട്ടി ആണെന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകാര് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ആരാധകൻ വിഷ്ണു സുഗതനാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് ഇട്ടിരിക്കുന്നത്.
മമ്മൂട്ടി ആരാധകന്റെ കുറിപ്പ്………..
‘മൂന്ന് ഭാഷകളില്‍ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്. ഈ വര്‍ഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷത്തെ പുരസ്കാര പരിധിയില്‍ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളു’.
‘ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാര്‍ത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയര്‍ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു. Note : അവാര്‍ഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പന്‍ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നില്‍ തരാം താഴ്ത്താന്‍ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക’.
Post Your Comments