മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പരിപാടിയില്‍ അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയിലെ വിശേഷങ്ങളും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്. പരിപാടിയില്‍ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂഹി റുസ്തഗിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം
പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിരിക്കുകയാണ് താരം.
വ്യത്യസ്തമായ നിറങ്ങളുള്ള സ്കേര്ട്ടണിഞ്ഞെത്തിയ ലച്ചുവിന്റെ ഫോട്ടോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. പതിവ് പോലെ തന്നെ ഇത്തവണയും സുന്ദരിയായാണ് താരമെത്തിയിട്ടുള്ളത്. ഈ ചിത്രം ഇതിനകം തന്നെ 700 കെ ലൈക്ക് വാരിക്കൂട്ടിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കളര്‍ ആയല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാളാവട്ടെ എന്നാണ് ലച്ചു ലൈവ് വരുന്നതെന്നായിരുന്നു ചോദിച്ചത്. ഉപ്പും മുളകിന്റേ ഫേസ്ബുക്ക് പേജില്‍ ലൈവുമായി ലച്ചു എത്തിയിരുന്നു.
സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ലച്ചുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഇടയ്ക്ക് വെച്ച് നിര്ത്തിപ്പോവാമെന്നായിരുന്നു കരുതിയത്. പഠനം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. പരമ്പരയുടെ ജനപ്രീതി കൂടിയതോടെ അഭിനയം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments