ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. പേര് സൂചിപ്പിക്കുന്നത് പോലെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങളുമായി ആസിഫ് എത്തിരിക്കുകയാണ്.
സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ഭാര്യ സമയെ കുറിച്ചും ആസിഫ് ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. എങ്കിലേ എന്നോട് പറ ഐ ലവ് യൂ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സിനിമ പേര് മാത്രമല്ല തന്റെ ഭാര്യയും ഒരു മാലാഖ തന്നെയാണെന്നാണ് ആസിഫ് പറയുന്നത്.
ആസിഫിന്റെ കെട്ട്യോള് മാലാഖയാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതേ എന്നായിരുന്നു ഉത്തരം. ഈ ടീഷര്‍ട്ട് ഭാര്യ അയണ്‍ ചെയ്ത് തന്നതാണ്. ഇടയ്ക്ക് ഇടയ്ക്ക് വിളിച്ച് ശല്യപ്പെടുത്താറില്ല. കുറേ ഏറെ കാരണങ്ങളുണ്ട്. സമ മാലാഖലയാവാന്. സിനിമ ഷൂട്ടിങിനിടയില്‍ വല്ലപ്പോഴും വിളിക്കുമ്പോള്‍ പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞ് സമ ചോദിക്കും ഇക്ക ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പേരെന്തായിരുന്നുവെന്ന്. ഇങ്ങനെ ഒരുപാട് തവണ പറഞ്ഞ് കൊടുത്തു. അവസാനം എനിക്ക് ദേഷ്യം വന്ന് തുടങ്ങി. ഞാന്‍ ചോദിച്ചു. ഞാനഭിനയിക്കുന്ന സിനിമയുടെ പേര് പോലും ഓര്‍ത്തിരിക്കാന്‍ നിനക്ക് വയ്യേയെന്ന്. അപ്പോള്‍ അവള് പറയുകയാണ്… അല്ല കെട്ട്യയോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നത് കേള്‍ക്കാന്‍ വേണ്ടിയാണിതെന്ന് ആസിഫ് പറഞ്ഞു.
Post Your Comments