CinemaGeneralLatest NewsMollywoodNEWS

ഒടിയന് ശേഷം എഷ്യയിലെ എറ്റവും പണചെലവുളള ബ്രഹ്മാണ്ഡ ചിത്രവുമായി സംവിധായകൻ വിഎ ശ്രീകുമാര്‍

എഷ്യയിലെ എറ്റവും മുതല്‍മുടക്കുളള സിനിമയാകും ഇത് എന്നാണ് ഫേസ്ബുക്കിലൂടെ വിഎ ശ്രീകുമാര്‍. അറിയിച്ചിരിക്കുന്നത്

ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഎ ശ്രീകുമാര്‍. ലോകമെമ്പാടുമായി വമ്പന്‍ റിലീസായി എത്തിയ ചിത്രം നൂറ് കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്.  ഇപ്പോഴിതാ ഒടിയന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സൂചന നല്‍കി എത്തിരിക്കുകയാണ് സംവിധായകന്‍. എഷ്യയിലെ എറ്റവും മുതല്‍മുടക്കുളള സിനിമയാകും ഇത് എന്നാണ് ഫേസ്ബുക്കിലൂടെ വിഎ ശ്രീകുമാര്‍. അറിയിച്ചിരിക്കുന്നത്.

സിനിമയിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുളള കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ ആസ്പദമാക്കിയുളളതാണ് ചിത്രമെന്നും അദ്ദേഹം പറയുന്നു.  എര്‍ത്ത് ആന്‍ഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് വിഎ ശ്രീകുമാര്‍. ഒടിയന് ശേഷം രണ്ടാമൂഴം എന്ന ചിത്രമൊരുക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു രണ്ടാമൂഴം ദൃശ്യവല്‍ക്കരിക്കാനായി സംവിധായകന്‍ ശ്രമിച്ചത്. എന്നാല്‍ എംടി പിന്മാറിയത് കാരണം ചിത്രം മുടങ്ങിക്കിടക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button