CinemaGeneralLatest NewsMollywoodNEWS

‘ ഷോട്ട് കഴിയുമ്പോള്‍ തന്നെ പാര്‍വ്വതിയുടെ അമ്മ എന്റെഅടുത്ത് നിന്ന് അവളെ മാറ്റിക്കൊണ്ട് പോകും’; പ്രണയ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജയറാം

ഞങ്ങളുടെ പ്രണയം കൊടുംപിരി കൊണ്ട് നില്‍ക്കുന്ന കാലമാണ്. അത് കൊണ്ട് തന്നെ പാര്‍വ്വതിയുടെ അമ്മ സ്ഥിരമായി സെറ്റിലുണ്ടായിരുന്നു

മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. 1992-ലായിരുന്നു ഇരുവരും വിവാഹിതരായത്. അപരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.  വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

ഇപ്പോഴിതാ പാര്‍വ്വതിയുമായുള പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴുണ്ടായിരുന്ന നടിയുടെ  അമ്മയുടെ പെരുമാറ്റത്തെ കുറിച്ച് പറയുകയാണ് ജയറാം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നിരിക്കുന്നത്.

” ‘ശുഭയാത്ര’ എന്ന സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രണയം കൊടുംപിരി കൊണ്ട് നില്‍ക്കുന്ന കാലമാണ്. അത് കൊണ്ട് തന്നെ പാര്‍വ്വതിയുടെ അമ്മ സ്ഥിരമായി സെറ്റിലുണ്ടായിരുന്നു. ഞങ്ങളുടെ ഷോട്ട് കഴിയുമ്പോള്‍ തന്നെ അമ്മ ഇടപെടും, ‘മതി മതി’ എന്ന് പറഞ്ഞു പാര്‍വ്വതിയെ എന്റെ അടുത്ത് നിന്ന് മാറ്റിക്കൊണ്ട് പോകും. ഇല്ലാത്ത സീന്‍ ചിത്രീകരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അത്രയ്ക്ക് രസകരമായിരുന്നു ആ കാലം.” – ജയറാം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button