CinemaGeneralLatest NewsMollywoodNEWS

രണ്ടുവര്‍ഷത്തേക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞു, പക്ഷെ കഥ കേട്ടപ്പോള്‍ അത് തിരുത്തി!

മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ ട്രാക്കിലുള്ള സിനിമ ഐവി ശശി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ കയ്യില്‍ ഭദ്രമായിരുന്നു

ആക്ഷന്‍ സിനിമകളില്‍ മോഹന്‍ലാല്‍ എന്ന നടന്‍ അത്ഭുത നായകനായി അവതരിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ആക്ഷന്‍ പ്ലസ് കുടുംബ സിനിമയാണ് ‘ദേവാസുരം’. ഐവി ശശി-രഞ്ജിത്ത് ടീമില്‍ പുറത്തിറങ്ങിയ ‘ദേവാസുരം’ മോഹന്‍ലാല്‍ എന്ന നായകന്റെ പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു. മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ ട്രാക്കിലുള്ള സിനിമ ഐവി ശശി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ കയ്യില്‍ ഭദ്രമായിരുന്നു.

സിദ്ധിഖ് ലാല്‍ ടീമിന്റെ ‘വിയറ്റ്നാം കോളനി’യുടെ സെറ്റില്‍ വെച്ചാണ് ഐവി ശശിയും കൂട്ടരും ദേവാസുരത്തിന്റെ കഥ മോഹന്‍ലാലിനോട് പറഞ്ഞത്. ഇങ്ങനെയൊരു പ്രോജക്റ്റിനെക്കുറിച്ച് മുന്‍പ് പറഞ്ഞപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലെന്ന മറുപടിയായിരുന്നു മോഹന്‍ലാലില്‍ നിന്ന് ലഭിച്ചത് പക്ഷെ കഥ കേട്ടതും മോഹന്‍ലാലിന്റെ മനസ്സ് മാറി, ഉടനടി ഈ സിനിമ ചെയ്യാമെന്ന് മോഹന്‍ലാല്‍ അണിയറപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാസിക് ഹിറ്റായ ‘ദേവാസുരം’ എഴുത്തിന്റെയും അതിന്റെ മേക്കിംഗിന്റെയും പെരുമ കൊണ്ട് ഇന്നും മിനി സ്ക്രീനില്‍ ഉള്‍പ്പടെ നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ്. വലിയ ജനക്കൂട്ടത്തിനു നടുവിലുള്ള ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണവും പ്രതിസന്ധികള്‍ മറി കടന്നു ചെയ്തു തീര്‍ത്ത സാഹസികമായ ഒരനുഭവം തന്നെയായിരുന്നുവെന്ന് ഐവി ശശിയും മോഹന്‍ലാലുമൊക്കെ ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തുറന്നു പറയാറുണ്ട്‌.

shortlink

Related Articles

Post Your Comments


Back to top button