
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് തമന്ന ഭാട്ടിയ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളെക്കാള്‍ ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതലായും തിളങ്ങിയിരുന്നത്. ഇപ്പോഴിതാ വിശാല്‍ നായകനായ ആക്ഷന്‍ എന്ന ചിത്രമാണ് തമന്നയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ താരത്തിന്റയെ വസ്ത്രധാരണത്തിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
ചിത്രത്തിലെ തമന്നയുടെ ഹോട്ട് ലുക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് അതീവ ഗ്ലാമറസ്സായിട്ടാണ് സിനിമയില്‍ തമന്ന എത്തുന്നത്. ആക്ഷനില്‍ വിശാലിന്റെ നാല് നായികമാരില്‍ ഒരാളായിട്ടാണ് തമന്ന എത്തുന്നത്. ചിത്രത്തില്‍ സ്‌പൈ എജന്റുമാരായിട്ടാണ് വിശാലും തമന്നയും എത്തുന്നത്.
ആക്ഷന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തികൊണ്ടുളള തമന്നയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. സൈറ നരസിംഹ റെഡ്ഡിയിലേത് പോലുളള അഭിനയ മൂഹുര്‍ത്തങ്ങളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. നല്ല സംവിധായകരുളള ചിത്രങ്ങളില്‍ അഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകര്‍ നല്‍കുന്ന ഉപദേശം.
മുന്‍പും ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ലാത്ത താരമാണ് തമന്ന. എന്നാല്‍ ഗ്ലാമറും വള്‍ഗറും തമ്മിലുളള അതിര്‍വരമ്പ് നേര്‍ത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
Post Your Comments