CinemaGeneralLatest NewsMollywoodNEWS

”സിനിമ കണ്ടപ്പോഴാണ് ലിപ് ലോക്കുണ്ടെന്ന് അറിഞ്ഞത്” ; അച്ഛന്റയെ അമ്മയുടെ പ്രതികരണത്തെ കുറിച്ച് അഹാന കൃഷ്ണ

ആദ്യ സിനിമ കഴിഞ്ഞതിന് പിന്നാലെയായി ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പോയതായിരുന്നു അഹാന

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. ഇപ്പോഴിതാ ഷോയുടെ  സീസണ്‍ 4 എത്തിയിരിക്കുകയാണ്. റിമി ടോമി തന്നെയാണ് സീസണ്‍ 4 ലും അവതാരികയായി എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റയെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. കൃഷ്ണകുമാറും കുടുംബവുമായിരുന്നു പരിപാടിയില്‍ അതിഥികളായി എത്തിയത്. മക്കളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളെക്കുറിച്ചായിരുന്നു സിന്ധുവും കൃഷ്ണകുമാറും സംസാരിച്ചത്.

അച്ഛന് പിന്നാലെയായി മക്കളും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ആ സന്തോഷമാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചത്. കാലമെത്ര കഴിഞ്ഞാലും ഇവരുടെയെല്ലാം പേരിനൊപ്പം കൃഷ്ണകുമാറുണ്ടല്ലോ അങ്ങനെ അറിയപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലാണ് ഇപ്പോള്‍ കൃഷ്ണകുമാർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യ സിനിമ കഴിഞ്ഞതിന് പിന്നാലെയായി ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പോയതായിരുന്നു അഹാന. നമ്പറിലല്ല കാര്യം നല്ല സിനിമകള്‍ തിരഞ്ഞെടുക്കുകയെന്നുള്ളതാണ്. ഇടയ്ക്ക് മാറിനിന്നുവെങ്കിലും നല്ല സിനിമയിലൂടെ തിരിച്ചുവരാനുള്ള അവസരമാണ് അഹാനയ്ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

തന്റയെ ഹിറ്റ് ചിത്രത്തെ കുറിച്ചും അഹാനയും പറഞ്ഞിരുന്നു. സെറ്റില്‍ സാധാരണക്കാരനായാണ് ടൊവിനോ ഇടപഴകിയത്. ചിത്രത്തിലെ ലിപ് ലോക്കിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും എങ്ങനെ പ്രതികരിച്ചതെന്നായിരുന്നു റിമി ചോദിച്ചത്. സിനിമ കണ്ടപ്പോഴാണ് ലിപ് ലോക്കുണ്ടെന്ന് അറിഞ്ഞതെന്നായിരുന്നു സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞത്. സിനിമയെ സിനിമയായി കാണുന്നവരാണ് വീട്ടിലെല്ലാവരുമെന്നം അഹാന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button