സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ആദിത്യന്‍ ജയന്‍. നടി അമ്പിളി ദേവിയുമായുള്ള വിവാഹത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്ക് നേരിടേണ്ടിവന്നിരുന്നു. തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ആദിത്യൻ ജയൻ.
‘ഞാൻ ആരെയും ദ്രോഹിക്കാതെ പോകാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതിരു കടന്നാൽ ഏതറ്റം വരെയും ഞാൻ പോകും. ഗുണ്ടായിസം കാണിച്ച് എന്നെ പേടിപ്പിക്കേണ്ട, എന്റെ ശരീരം നോവാത്ത ഒരുകാര്യവും ഞാൻ കാര്യമായി എടുക്കാറുമില്ല, പക്ഷെ, നീ….ഒന്നുകൂടി പറയുവാ, ആരുടെയും അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യൽ മീഡിയ’ ആദിത്യൻ കുറിച്ചു.
ആദിത്യൻ ജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ കുറേ നാളുകളായി ഒന്നിലും ഇടപെടാൻ താല്പര്യമില്ലാതെ ഞാൻ എന്റെ കാര്യം നോക്കി ജീവിച്ചു പോകുവാണ് കാരണം എന്ത് ചെയ്താലും കുറ്റം,
എന്നെ കുറിച്ച് എന്ത് വാർത്ത വന്നാലും കുറച്ചു പേര് കൃത്യമായി എന്നെ ഉപദ്രവിക്കാൻ വരുന്നത് പതിവാണ് അതിൽ ഒരു വിരോധവും എനിക്കില്ല, ചിലരോട് ഞാൻ നേരിട്ട് ചോദിക്കും എന്തിനാ മോനെ അല്ലേൽ ചേട്ടാ അല്ലേൽ x or y ചിലർ കാര്യം അറിയുമ്പോൾ പിന്നീട് ബുദ്ധിമുട്ടിക്കാറില്ല അവരോടു ?
പക്ഷെ എന്നെ വിടാതെ പിന്തുടർന്ന് കൊണ്ട് ഇരിക്കുന്ന കുറച്ചു പേര് ഉണ്ട് നടക്കട്ടെ, അവർ ആരും എന്റെ ഫേസ്ബുക്കിൽ വന്നോ മെസ്സേജ് വഴിയോ എന്നെ ആരും ഉപദ്രവിച്ചട്ടില്ല pakshe ഇവൻ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു സഹിക്കുന്നതിലും മേലെയാണ്,
ഇവന് അറിയേണ്ടത് എന്റെ പേരിനൊപ്പം എന്തിനു ജയൻ എന്ന് ഇടുന്നു,
ടാ ചെക്കാ എന്റെ പേരാണ് ജയൻ പലരോടും പലവട്ടം ഞാൻ പറഞ്ഞ് അപ്പോൾ ഇവൻ വല്ലാത്ത കഴപ്പ് അതിനുള്ള നല്ല മറുപടി ഉണ്ട് അത് വേറെ കൊടുക്കും ഞാൻ ഒരു കേസ് അങ്ങ് കൊടുത്തു, പിന്നെയാണ് ഇവൻ k. സുധാകരൻ സർ ഇവന്റെ ആരൊക്കെയാണ് എന്നൊക്കെയാണ് പറഞ്ഞ്??ഇന്നലെ ഞാൻ സുധാകരൻ സാറിനെ വിളിച്ചപോഴാ എനിക്ക് അറിയില്ല ആദിത്യൻ ഇവൻ നമ്മുടെ ഒരു പ്രവർത്തകൻ ആയിരുന്നു ഇപ്പോൾ കണ്ടിട്ട് തന്നെ കുറേ കാലമായി ഞാനുമായി ഒരു ബന്ധവുമില്ല ok സർ എറണാകുളത്തു നല്ല തിരക്കിലായിരുന്നു adheham?ഞാൻ സാറിനെ വിളിക്കാൻ കാരണം എനിക്ക് ഒരു കടപ്പാട് സാറിനോട് ഉണ്ട്,
പിന്നെ ഇവന് 7 അക്റക്കൗണ്ട് ഉണ്ട് ഇതിലാണ് കളികൾ ഇനി ഇവന്റെ കളികൾ എന്റെ നാട്ടിൽ എന്റെ ഒപ്പം ആവട്ടെ,ഇവൻ എന്നെ ദ്രോഹിച്ചു പോട്ടെ പക്ഷെ എന്റെ അമ്മ അച്ഛൻ ഇവനോട് എന്ത് ചെയ്തു, “എടാ രാഹുൽ പലതന്തമാര് എനിക്കില്ലടാ ചെക്കാ എന്റെ പേര് ജയൻ അച്ഛൻ സോമൻ നായർ ok പറയാൻ ഒരു അച്ഛൻ മാത്രമേ ഉള്ളൂ രാഹുലെ?”
എനിക്ക് ഉണ്ടായ ഒരു കേസ് നീയൊക്കെ എന്തെല്ലാം കഥ ഉണ്ടാക്കിയാലും എനിക്ക് അറിയാം എന്താണ് ആ കേസ് എന്ന്,
കുറേ നാളായല്ലോ നീ എനിക്ക് ഇട്ടു പണിയാൻ നോക്കുന്നു
നിനക്കൊക്കെ സാധിക്കാൻ പബ്ലിക് കക്കൂസ് ഉണ്ട് എന്റെ വീടിന്റെ അകത്തു കയറി ഉണ്ടാക്കരുത് വീട്ടുകാരെ പറയരുത് നീയൊക്കെ എന്റെ നെഞ്ചത്തോട്ടു കയറിക്കോ എനിക്ക് വിഷയമല്ല
വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്, ഒരാളുടെ അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യൽ മീഡിയ, നിനക്ക് കിട്ടിയപ്പോൾ നിനക്ക് നൊന്തു അല്ലെ,എനിക്ക് ഉണ്ടായ വേദന നിന്നെ ഞാൻ വിടില്ല എനിക്ക് എന്ത് സംഭവിച്ചാലും നിനക്ക് എന്നെ അറിയില്ല അത്ര വിഷമങ്ങളിൽ ഞാൻ ഓടുന്ന ടൈം,
ഞാൻ മിണ്ടാതെ ആരെയും ദ്രോഹിക്കാതെ പോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ബുദ്ധിമുട്ടിച്ചോ അതിരു കടന്നാൽ ഏതു അറ്റം വരെയും ഞാൻ പോകും ഗുണ്ടായിസം ഒന്നും കാണിച്ചു എന്നെ ഒരുത്തനും പേടിപ്പകണ്ട, എന്റെ ശരീരം നോവാത്ത ഒരുകാര്യവും ഞാൻ കാര്യമായി എടുക്കാറുമില്ല പക്ഷെ നീ?????
ഒന്നുകൂടി പറയുവാ ആരുടെയും അമ്മയച്ഛനും വിളിക്കാനല്ല സോഷ്യൽ മീഡിയ?
ഞങ്ങൾക്കും കൂടി ജീവിക്കാന ഈ ഭൂമി നിന്നെ പോലെ ഉള്ള ഒരുപാടു കീടങ്ങളെ കൊടുകേണ്ടത് കൊടുത്തു തന്നെയാ ഇവിടെ ഇതുപോലെ നിൽക്കുന്നതും നിനക്ക് അറിയില്ല ചെക്കാ
Post Your Comments