മമ്മൂട്ടി നായകനായി എത്തിയ പേരന്‍പ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് അഞ്ജലി അമീര്‍. ചിത്രത്തിലെ മീര എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ താരത്തിന്റെ ജീവിതം പ്രമേയമാക്കി പുതിയ സിനിമ വരികയാണ്. അഞ്ജലി തന്നെയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലി അമീറിന്റെ ജീവിതം ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമയാക്കുന്നത്.
ഒരേസമയം മലയാളത്തിലും തമിഴിലും എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ്ജാണ്. വികെ അജിത്ത് കുമാറാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമയ്ക്ക് സ്വാഭാവികത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അഞ്ജലി അമീര്‍ പറഞ്ഞു.
Post Your Comments