മലയാള സിനിമയിലൂടെ എത്തി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി മുന്‍നിര നായികയായി ഉയര്‍ന്നത്. സൂപ്പര്‍ താരങ്ങളുടെ നായികയായുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്റെ 34ാം പിറന്നാള്‍ ദിനമാണിന്ന്, കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനൈാപ്പം ന്യൂയോര്‍ക്കിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ‘ഈ ആകാശവും അവളുടെ ചിരിയും സ്വപ്ന തുല്യം.’ നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിഘ്നേശ് കുറിച്ചു.
View this post on Instagram
പോസ്റ്റിന് താഴെ നിരവധി പേരാണ് നയന്‍താരയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നയന്‍സിന്റെയും വിഘ്നേഷിന്റെയും വിവാഹമെന്നാണെന്നാണ് ഇനി ആരാധകര്‍കര്‍ക്ക് അറിയേണ്ടത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Post Your Comments