നടന് ജഗതിശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം വിവാഹിതയായി. ബോളിവുഡ് താരസുന്ദരിമാരെപ്പോലെ അണിഞ്ഞൊരുങ്ങി വേദിയിലെത്തിയ ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ അച്ഛന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിനു വിവാഹ ദിവസം അമ്മ നല്കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
അച്ഛന് വിവാഹത്തിനു എത്താത്തതിന്റെ സങ്കടം പരിഹരിക്കാനെന്ന പോലെ അമ്മ കല ശ്രീലക്ഷ്മിയ്ക്ക് വിവാഹസമ്മാനമായി നല്‍കിയത് ഏറ്റവും അമൂല്യമായൊരു സമ്മാനമായിരുന്നു. വരന് ജിജിനടങ്ങുന്ന കുടുംബഫോട്ടോയില്‍ ജഗതിക്കൊപ്പമുള്ള ഛായാചിത്രമായിരുന്നു സമ്മാനിച്ചത്.
ജഗതിയുടെ അഭാവം ആ ഫോട്ടോയ്ക്ക് നികത്താനായില്ലെങ്കിലും അച്ഛന്റെ സാന്നിധ്യം അനുഭവപ്പെടുത്താന്‍ അമ്മയുടെ സമ്മാനത്തിന് സാധിച്ചു. ചിത്രം കണ്ട് അമ്മയും മകളും ഒരേപോലെ വികാരഭരിതരായി. വേദിയില്‍ അമ്മയെ ചേര്‍ത്ത്നിര്‍ത്തി കണ്ണുതുടയ്ക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ വൈറലാണ്.
Post Your Comments