മറ്റു ഭാഷകളില്‍ നിന്ന് മലയാള സിനിമയ്ക്കുള്ള പോസിറ്റീവും നെഗറ്റീവും തുറന്നു പറയുകയാണ് നടി ഇന്ദ്രജ. ഒരുകാലത്ത് സൂപ്പര്‍ താരങ്ങളുടെ നായികായി തിളങ്ങിയ ഇന്ദ്രജ തെന്നിന്ത്യന്‍ ഭാഷകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. തമിഴ് തെലുങ്ക് ഇന്ഡസ്ട്രിയെവെച്ച് നോക്കുമ്പോള്‍ ഒര്‍ജിനാലിറ്റി എന്നത് മലയാളത്തിനു അവകാശപ്പെടാനുള്ളതാണെന്ന് ഇന്ദ്രജ പറയുന്നു.
‘തമിഴിലും, തെലുങ്കിലും ഗ്ലാമറിനാണ് പ്രാധാന്യം. മേക്കപ്പ് കൂടുതലായി ആവശ്യപ്പെടും അവര്‍ക്ക് ഒര്‍ജിനാലിറ്റി ആവശ്യമില്ല. പക്ഷെ ഞാന്‍ മലയാളത്തില്‍ വരുമ്പോള്‍ സ്വാഭാവികമായി അഭിനയിക്കാന്‍ പറയും, അത് എനിക്ക് ആദ്യമേ നല്ല ബുദ്ധിമുട്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ ഒരു നടി അഭിനയിക്കുകയല്ലേ വേണ്ടത്! പിന്നെ എങ്ങനെയാണു സ്വാഭാവികമായി പെര്‍ഫോം ചെയ്യുക എന്ന രീതിയില്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ അതൊക്കെ മാറി അത് മലയാളത്തിലെ മാത്രം നല്ലൊരു ഗുണമായിട്ടാണ് തോന്നിയത്.
‘തെലുങ്കും തമിഴും തരുന്നൊരു ബഹുമാനം മലയാളത്തില്‍ ലഭിക്കില്ല എന്ന പരാതി എനിക്ക് ഉണ്ട്, തമിഴിലും തെലുങ്കിലുമൊക്കെ ഒരു ആര്ട്ടിസ്സ്റ്റിനെ ബഹുമാനത്തോടെയാണ് സംബോധന ചെയ്യുന്നത്. പക്ഷെ മലയാളത്തില്‍ അങ്ങനെയില്ല. ഒരിക്കല്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ ഒരു അസിസ്റ്റന്റ് വന്നു പറഞ്ഞത് ‘എടോ ഷോട്ട് റെഡിയായി’ എന്നാണ് ചിലര്‍ ‘വരൂ കുട്ടി’ എന്ന് പറയും അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു വല്ലായ്മ തോന്നും’. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖ പരിപാടിയിലായിരുന്നു മറ്റു ഭാഷകളുമായി ബന്ധപ്പെട്ടു മലയാള സിനിമാ ഇന്ടസ്ട്രിയിലെ പോസിറ്റീവും നെഗറ്റീവും ഇന്ദ്രജ പങ്കുവെച്ചത്.
Post Your Comments