കൊമേഴ്സിയല്‍ വിജയത്തിന് വേണ്ടി തന്നെയാണ് സിബി മലയില്‍ മോഹന്‍ലാലിനെ നായകനാക്കി 1986-ല്‍ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രം ചെയ്തത്. പക്ഷെ ആ സിനിമയുടെ വിധി മറ്റൊന്നായിരുന്നു. ആ വര്‍ഷത്തെ മികച്ച സാമൂഹിക ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കി കൊണ്ടായിരുന്നു ശ്രീനിവാസന് രചന നിര്‍വഹിച്ച ഈ ചിത്രം മലയാള സിനിമയില്‍ അടയാളപ്പെട്ടത്.
അന്നത്തെ കാലത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി അന്യദേശക്കാര്‍ കേരളത്തിലെ സ്കൂളിലേക്ക് ജോലി തേടി വരുന്നത് ഒരു പതിവ് ആയിരുന്നുവെന്നും അങ്ങനെയൊരു വിഷയം സിനിമയില്‍ അവതരിപ്പിച്ചാല്‍ നന്നാകുമെന്ന് ശ്രീനിവാസനാണ് തന്നോട് പറഞ്ഞതെന്നും ചിത്രത്തിന്റെ സംവിധായകനായ സിബി മലയില്‍ പറയുന്നു. മോഹന്‍ലാലിനോട് കഥ പറഞ്ഞപ്പോള്‍ ഇഷ്ടമാകുകയും സിബി മലയില്‍ തന്നെ ഈ സിനിമ ചെയ്യണമെന്നു ശ്രീനിവാസന് മോഹന്‍ലാലിനെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അത് വരെയുള്ള മോഹന്‍ലാല്‍ സിനിമകളില്‍ നിന്നുമാറി മോഹന്‍ലാലിന്റെ അഭിനയ നിമിഷങ്ങളെയും ഹ്യൂമറിലെ സ്വാഭാവികതയും വരച്ചു കാട്ടിയ ചിത്രമായിരുന്നു ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’. പക്ഷെ സിനിമ സാമ്പത്തികമായി വിജയം കണ്ടിരുന്നില്ല, നടന് എന്ന നിലയില്‍ മോഹന്‍ലാലിന് ഏറെ ഗുണം ചെയ്ത ചിത്രം കൂടിയായിരുന്നു ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’.
Post Your Comments