
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശോഭന. ഇപ്പോഴിതാ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഇത്തവണത്തെ താരത്തിന്റയെ വരവില്‍ സുരേഷ് ഗോപിയും ഒപ്പമുണ്ടെന്നുള്ളതാണ് പ്രധാന പ്രത്യേകത. അനൂപ് സത്യന്റയെ ചിത്രത്തിലൂടെയാണ് ഇരുവരും തിരിച്ചെത്തുന്നത്.
സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും ഡാന്‍സ് പരിപാടികളുമായി ശോഭന കേരളത്തിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ വിശേഷത്തെക്കുറിച്ച് വാചാലായായി എത്തിയിരിക്കുകയാണ് താരം. ബസ്സില്‍ യാത്ര ചെയ്ത അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് താരമെത്തിയത്.
v
നേരത്തെ സത്യന് അന്തിക്കാടിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു താന്‍ ഇത് പോലെ ബസില്‍ യാത്ര ചെയ്തതെന്നും ഇപ്പോൾ മകന് വേണ്ടിയാണെന്നും താരം പറയുന്നു. ശോഭനയ്ക്ക് പുറകലിലായി സുരേഷ് ഗോപിയേയും ചിത്രത്തില്‍ കാണാം. നാഗവല്ലിയും നകുലനും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് തങ്ങളെന്നാണ് ആരാധകരുടെ കമന്റുകള്‍.
Post Your Comments