
സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും അതേപടി പകര്‍ത്തിയത് നിരവധി പേരാണ്. അടുത്ത സുഹൃത്തുക്കളായി മാറിയവരില്‍ പലരും പിന്നീട് പ്രണയിതാക്കളായും ആ ബന്ധം ജീവിതത്തിലും പകര്‍ത്തിയിട്ടുമുണ്ട്. അത്തരത്തിലുള്ള താരവിവാഹങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകറുണ്ട്. വിവാഹശേഷം കുടുംബ കാര്യവുമായി ഒതുങ്ങുന്നവരും അതേ സമയം തന്നെ സജീവമായി അഭിനയരംഗത്തുള്ളവരുമുണ്ട്. ഇപ്പോഴിതാ ക്യമാറയ്ക്ക് മുന്നിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയവരുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കുകയാണ് സ്നേഹയും ശ്രീകുമാറും. ജനപ്രിയ പരിപാടികളിലൂടെ ഒരുമിച്ച് ആ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറിയ ചിലരെ കുറിച്ച്
ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ആ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയത്. പരമ്പകളിലൂടെയായാണ് ശ്രിനിഷ് അരവിന്ദിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. പൊതുവെ ചിരിച്ച് കളിച്ച് എല്ലാവരോടും കൂളായി ഇടപഴകുന്ന പേളിയുടെ യഥാര്‍ത്ഥ മുഖം എങ്ങനെയാണെന്ന് ആരാധകര്‍ അറിഞ്ഞത് ഈ പരിപാടിയിലൂടെയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇരുവരും.
അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അമ്പിളി ദേവിയും ആദിത്യന് ജയനും വിവാഹിതരായത്. സീതയിലെ രംഗമാണോ ഇതെന്ന തരത്തിലുള്ള സംശമായിരുന്നു ആരാധകരുടേത്. വളരെ മുന്‍പ് തന്നെ അമ്പിളി ദേവിയെ ഇഷ്ടമായിരുന്നുവെന്നും അതേക്കുറിച്ച് പറയാന്‍ കഴിയാതെ പോയതിനെക്കുറിച്ചും ആദിത്യന് തുറന്നുപറഞ്ഞിരുന്നു.
പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായ ഉപ്പും മുളകിലും പ്രണയവിവാഹം അരങ്ങേറിയിരുന്നു. ഭാസിയും രമയുമായെത്തുന്ന സുരേഷ് കുമാറും വര്‍ഷയും ജീവിതത്തിലും ഒരുമിച്ചിരുന്നു. ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസിയായാണ് സുരേഷ് കുമാര്‍ എത്താറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ അദ്ദേഹം പരിപാടിയിലേക്ക് തിരികെയെത്തിയിരുന്നു. രമ എന്ന കഥാപാത്രത്തെയായിരുന്നു വര്‍ഷ അവതരിപ്പിച്ചത്.
മറിമായമെന്ന പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയവരാണ് സ്നേഹയും ശ്രീകുമാറും. മണ്ഡോദരിയും ലോലിതനുമായാണ് ഇവരെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് വിവാഹം.
Post Your Comments