മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും നല്ല ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള നിരവധി സംഗീത സംവിധായകാരുണ്ട്.അതില്‍ പ്രധാനിയാണ് എം.ജയചന്ദ്രന്‍ എന്ന മ്യൂസിക് ഡയറക്ടര്‍.ബാലേട്ടന്‍, മാടമ്പി, ഒടിയന്‍ തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റാക്കിയ എംജയചന്ദ്രന്‍ എന്ന മ്യൂസിക് ഡയറക്ടര്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനത്തെക്കുറിച്ചും അത് ഹിറ്റാക്കിമാറ്റുന്നതിന്റെ രസതന്ത്രത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
എം ജയചന്ദ്രന്‍റെ വാക്കുകള്‍
കൊച്ചിലെ മുതല്‍ ലാലേട്ടനെ അറിയുകയും കാണുകയും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വേണ്ടി സംഗീതം ചെയ്യുമ്പോഴായിരിക്കണം ഞാന്‍ അറിയാതെ എന്റെ ബെസ്റ്റ് വരുന്നത്. ഒടിയന്‍ എന്ന സിനിമവരെയും അത് സംഭവിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് ലാലേട്ടന് എന്റെ അമ്മയെ അറിയാം . ലാലേട്ടന്റെ അമ്മയും അച്ഛനും എന്റെ അച്ഛനും അമ്മയുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. അമ്മ പലപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ എന്റെ മോന് സിനിമയില്‍ പാട്ട് പാടാന്‍ അവസരം കൊടുക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഒരു സ്വപ്നം പോലെയാണ് ‘ബാലേട്ടന്‍’ എന്ന സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യാന്‍ എനിക്ക് അവസരം കിട്ടുന്നത്. എന്റെ കരിയറിലെ മികച്ച രണ്ടുപാട്ടുകള്‍ ഒന്ന് ‘ബാലേട്ടന്‍’ സിനിമയിലെ അച്ഛനെക്കുറിച്ചും മറ്റേത് ‘മാടമ്പി’ എന്ന ചിത്രത്തിലെ അമ്മയെക്കുറിച്ചും ഇതില്‍ രണ്ടിലും അഭിനയിച്ചിരിക്കുന്നത് ലാലേട്ടനാണ്. ലാലേട്ടനിലെ ഭാവം ഇത് സ്ക്രീനില്‍ വരുമ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട്,എന്റെ പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ട് അതിന്റെ റേഞ്ച് എത്രത്തോളം ആയിരിക്കുമെന്ന് ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ചിന്തിച്ചിട്ടാണ് ഈ പാട്ടുകളൊക്കെ കമ്പോസ് ചെയ്തത്.
Post Your Comments