CinemaGeneralLatest NewsMollywoodNEWS

അപ്രതീക്ഷിതമായിട്ടാണ് ഗര്‍ഭിണിയായത്, വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല; തുറന്ന് പറഞ്ഞ് നടി കല്‍ക്കി കോച്‌ലിന്‍

ആദ്യത്തെ രണ്ട് മാസം ഗര്‍ഭകാലത്തിന്റെ തോന്നലുകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്യഗ്രഹ ജീവിയുടെ കടന്ന് കയറ്റം പോലെ തോന്നി

ബോളിവുഡ് താരം കല്‍ക്കി കോച്ലിന്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. കരീന കപൂര്‍, സമീറ റെഡ്ഡി, എമി ജാക്‌സണ്‍ എന്നിങ്ങനെയുള്ള നടിമാരെ പോലെ ഗര്‍ഭകാലം ആസ്വദിക്കുകയാണ് കല്‍ക്കിയും. ഇപ്പോഴിതാ ഗര്‍ഭകാലത്തെ കുറിച്ചും വിവാഹജീവിതത്തെ കുറിച്ചൊക്കെ തുറന്ന് പറയുകയാണ് താരം. മിഡ് ഡേ യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി മനസ് തുറന്നിരിക്കുന്നത്.

താന്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് ഗര്‍ഭിണിയായത്. ആദ്യത്തെ രണ്ട് മാസം ഗര്‍ഭകാലത്തിന്റെ തോന്നലുകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്യഗ്രഹ ജീവിയുടെ കടന്ന് കയറ്റം പോലെ തോന്നി. എന്റെ ശരീരത്തില്‍ എല്ലാം വലിച്ച് കുടിക്കാന്‍ വന്നതാണെന്നും കരുതി. എന്നാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടപ്പോള്‍ ഒത്തിരി ആകാംഷ തോന്നി. ആദ്യത്തെ മൂന്ന് മാസം വളരെ മോശമായിരുന്നു.

അത് കടന്ന് പോയി.ഇനി ജനുവരിയിലെ പ്രസവത്തെ കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. വിവാഹത്തെ കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ചിന്തിക്കുന്നില്ല. കാരണം ഞാന്‍ ഗര്‍ഭിണി ആയതിനാലാണ്. വിവാഹത്തിന് എതിരല്ല ഞങ്ങള്‍. കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വിവാഹം കഴിക്കണ്ടേത് ആവശ്യമാണെങ്കില്‍ അന്ന് പരിഗണിക്കാം കല്‍ക്കി കോച്ലിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button