പ്രമുഖ ചലച്ചിത്രനിർമാതാവും എഴുത്തുകാരനുമായ ടി.മുഹമ്മദ് ബാപ്പു (പാർസി മുഹമ്മദ് – 82) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് എടപ്പാളിലെ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
മുംബൈയിൽ പാർസികൾ കൂടുതലായി താമസിക്കുന്ന ഒരു തെരുവിൽ ഒരു സാധാരണക്കാരനെ ഗുണ്ടയിൽ നിന്ന് രക്ഷപ്പെടുത്തിയതോടെ പാർസി മുഹമ്മദ് എന്ന പേരു അദ്ദേഹത്തിനു ലഭിച്ചു. ദേശീയ പുരസ്കാരം ലഭിച്ച സ്വപ്നാടനം (1976), ബോളിവുഡ് ചിത്രം ലുബ്ന (1982) തുടങ്ങിയവയുടെ നിർമാതാവാണ് മുഹമ്മദ് ബാപ്പു.
‘ലബ്ലൈക്ക്’, ‘റോസ റംസാൻ’, ‘മുംബൈ ലോക്കൽ ട്രെയിൻ’ തുടങ്ങിയ ചലച്ചിത്രങ്ങളും അദ്ദേഹം നിർമിച്ചിട്ടുണ്ട്.
Post Your Comments