തമിഴ് സിനിമയിലെ ഉലകനായകനാണ് കമൽ ഹാസൻ. അഭിനയവും ആലാപനവും അവതരണവുമൊക്കെയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം മക്കള്‍ക്കൊപ്പം പിറന്നാൾ ആഘോഷിച്ചത് . ഇതിന്റയെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഒപ്പം സിനിമ ജീവിതത്തിലും അദ്ദേഹം 60 വർഷം പൂർത്തിയാക്കിരിക്കുകയാണ്. ഇതിന്റയെ ഭാഗമായി താരത്തിന് ആദരവ് നല്‍കുന്നതിനായി ‘ഉങ്കള് നാന്’ എന്ന പരിപാടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിജയും അജിത്തുമുള്പ്പടെയുള്ള താരങ്ങള്‍ പരിപാടിയുമായി സഹകരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്.
ഇപ്പോഴിതാ ഈ പരിപാടിയില്‍ താരങ്ങള്‍ പങ്കെടുക്കില്ലന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താരങ്ങള്‍ പിന്മാറിയതാണോ അതോ മറ്റെന്തെങ്കിലും വിഷയങ്ങളാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. രജനീകാന്തും കമല്‍ഹാസനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. ഈഗോയില്ലാത്ത സൗഹൃദമാണ് ഇവര്‍ സൂക്ഷിക്കുന്നത്. അവരെ കണ്ടുപഠിച്ചൂടേ വിജയിനും അജിത്തിനുമെന്ന തരത്തിലുള്ള ചോദ്യമാണ് ഉലകനായകന്രെ ഫാന്‍സ് ഉന്നയിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പരിപാടികളൊന്നും ഒഴിവാക്കരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങളും ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാവാം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്താതെന്നും കാരണമറിയാതെ വിമര്‍ശിക്കുന്ന പ്രവണത ശരിയല്ലെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.
Post Your Comments