CinemaGeneralLatest NewsMollywoodNEWS

ഒടിയൻ സിനിമ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധയകാൻ ദേഷ്യപ്പെട്ടു ; ശ്രീകുമാർ മേനോനെതിരെ മഞ്ജു

സമൂഹമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നു എന്ന് മ‍ഞ്ജു നേരത്തെ മൊഴി നൽകിയിരുന്നു

ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. ഒടിയൻ ചിത്രത്തിന്റയെ സെറ്റിലുണ്ടായിരുന്ന എല്ലാവരേയും വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീകുമാർ മേനോനെതിരെ മഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ.

ഒടിയൻ സിനിമ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ ദേഷ്യപ്പെട്ടുവെന്നും മോശമായി സംസാരിച്ചുവെന്നും മഞ്ജുവാര്യർ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആ സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നേരത്തെ തന്നെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തിരുന്നു. കൂടുതല്‍ പേരില്‍നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.‌

സമൂഹമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നു എന്ന് മ‍ഞ്ജു നേരത്തെ മൊഴി നൽകിയിരുന്നു.ഒടിയൻ സിനിമയ്ക്ക് ശേഷം താൻ നേരിട്ട സൈബര്‍ ആക്രമണത്തിന് പിന്നിൽ ശ്രീകുമാര്‍ മേനോനാണെന്നും നടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button