സുന്ദര പുരുഷനായ നായക സങ്കല്‍പ്പമായിരുന്നു തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും പക്ഷെ പത്മരാജന്റെ ‘പെരുവഴിയമ്പലം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ കാഴ്ചപാട് മാറ്റി മറിച്ചെന്നും നടന്‍ അശോകന്‍ പറയുന്നു. മലയാളത്തില്‍ പ്രേം നസീര്‍ എന്ന സൂപ്പര്‍ താരത്തോട് വലിയ ആരാധനയായിരുന്നുവെന്നും അത് പോലെ നായകനാകുന്നത് സ്വപ്നം കണ്ടാണ് താന്‍ സിനിമ ആഗ്രഹിച്ചതെന്നും അശോകന്‍ പറയുമ്പോള്‍ പ്രേം നസീറിനെ കാണാന്‍ പോയ ഒരു ഭൂതകാല അനുഭവം ഓര്‍ത്തെടുക്കുകയാണ് അശോകന്‍.
‘കരുനാഗപ്പള്ളിയിലെ തരംഗം തിയേറ്റര്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രേം നസീര്‍ ആണെന്ന് അറിഞ്ഞു രാവിലെ അവിടെ പോയി കാത്ത് നിന്ന് ആ സമയം മൂന്ന്‍ നാല്പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം നാല് മണിക്കാണ് പ്രോഗ്രാം. വൈകുന്നേരം ആയപ്പോഴേക്കും തിയേറ്റര്‍ പരിസരവും ചുറ്റുപാടും ജനസാഗരമായി. എല്ലാവരും പ്രേം നസീറിനെ ഒരു നോക്ക് കാണാന്‍ കാത്തു കിടക്കുകയാണ്. കൂട്ടത്തില്‍ ജലപാനമില്ലാതെ ഞാനും.അങ്ങനെ പ്രേം നസീര്‍ അവിടെ എത്തി ശേഷം അദ്ദേഹത്തിന്റെ പ്രസംഗവും കേട്ട് രാത്രിയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. പ്രേം നസീര്‍ എന്ന നായകനോട് അത്രത്തോളം ആരാധനയായിരുന്നു. വിശപ്പിനേക്കാള്‍ വലിയ ആരാധന’. ഒരു ചാനല്‍ ഷോയ്ക്കിടെ അശോകന്‍ പറയുന്നു.
Post Your Comments