സംവിധാനം ചെയ്ത മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ ആളാണ് എബ്രിഡ് ഷൈന്‍. എന്നാൽ കുറിച്ച് നാളുകളായി എബ്രിഡ് ഷൈനെ സിനിമ ലോകത്ത് കാണാനില്ലായിരുന്നു. ഇപ്പോഴിതാ ഇത്രകാലം എവിടെയായിരുന്നു താൻ എന്ന ചോദ്യത്തിന് ഒരു ആക്‌ഷൻ മറുപടിയുമായി എത്തിരിക്കുകയാണ് സംവിധായകൻ. ദ് കുങ്‌ഫു മാസ്റ്റർ എന്ന താരത്തിന്റയെ പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു എബ്രിഡ് ഷൈൻ. ഹിമാലയൻ താഴ്‌വരയിലാണ് ചിത്രത്തിന്റയെ ഷൂട്ടിങ്ങ് നടന്നത്. പേരുപോലെ തന്നെ ആക്‌ഷനും ജീവിതവും ഡ്രാമയുമെല്ലാം ചേർന്നൊരു ചിത്രമാണിത്.
‘‘1983 എന്ന ചിത്രം എന്റെ തന്നെ ജീവിതാനുഭവമായിരുന്നു. ആക്‌ഷൻ ഹീറോ ബിജുവും പൂമരവും ഞാൻ കണ്ട കാഴ്‌ചകളായിരുന്നു. കുങ്‌ഫു മാസ്റ്റർ പൂർണമായും ഒരു സിനിമാക്കഥയാണ്. എന്റെ ബാല്യത്തിൽ കണ്ട ജാക്കിച്ചാൻ, ജെറ്റ്‌ലി, ബ്രൂസ്‌ലി സിനിമകളിൽ നിന്ന് എന്നെ ചാർജ് ചെയ്യിച്ച ആക്‌ഷൻ രംഗങ്ങൾ ഈ സിനിമയ്ക്കു പ്രചോദനമായിട്ടുണ്ട്.
ഒട്ടും ഡാർക്ക് അല്ലാത്ത കാഴ്‌ചകളിലൂടെ ആസ്വദിക്കാൻ പറ്റിയൊരു സിനിമയാകും ഇത്. ഫിസ്റ്റ് ഫൈറ്റ് സിനിമയാണ്. അതായതു മുഷ്ടിയുദ്ധം. ’’ – എബ്രിഡ് ഷൈൻ പറഞ്ഞു.
Post Your Comments