Latest NewsMollywood

എനിക്ക് ഭർത്താവുമില്ല, ഇപ്പോള്‍ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; നടി ചന്ദ്ര

ചന്ദ്ര ലക്ഷ്മൺ അമേരിക്കയിൽ ഭർത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി.

സിനിമാ സീരിയല്‍ രംഗത്തെ തിളങ്ങുന്ന താരമായിരുന്നു ചന്ദ്ര ലക്ഷ്മണ്‍. സീരിയല്‍ രംഗത്തും നിന്നും ഇപ്പോള്‍ ഇടവേള എടുത്തിരിക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് പ്രചരിച്ച വാര്‍ത്തകളിലെ സത്യാവസ്ഥ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

ചന്ദ്ര വിവാഹം കഴിഞ്ഞു അമേരിക്കയില്‍ ആണെന്നും ഭര്‍ത്താവിന്റെ പീഡനം സഹിച്ചു ജീവിക്കുകയാനെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറയുകയാണ്‌ ചന്ദ്ര

”മേഘത്തിൽ അഭിനയിക്കുമ്പോൾ അഭിമുഖം കൊടുക്കാത്തതിനാൽ ഒരു പ്രസിദ്ധീകരണം ഞാൻ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്കു പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ. മറ്റൊന്ന് കല്യാണത്തെക്കുറിച്ചാണ്. ചന്ദ്ര ലക്ഷ്മൺ അമേരിക്കയിൽ ഭർത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി. ഞാൻ ഇതു വരെ അമേരിക്കയിൽ പോയിട്ടില്ല, എനിക്ക് ഭർത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നു രണ്ടു റിലേഷൻ ഉണ്ടായിരുന്നു. അതൊന്നു വർക്കൗട്ടായില്ല. പക്ഷേ, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിന്നെ, ആളുകൾ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്കു തോന്നുമ്പോൾ അതും സംഭവിക്കും” ചന്ദ്ര പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button