GeneralLatest NewsMollywood

അക്ബറും അമീറും മനസില്‍ നിന്ന് പോകുന്നില്ല

ഞാന്‍ കൂടുതല്‍ ചോദിച്ചതുമില്ല. രാവിലെ എണീറ്റപ്പോള്‍ അമ്മയിരുന്ന് ചിന്തിക്കുന്നതാണ് കണ്ടത്

നിവിന്‍ പോളി നായകനായി എത്തിയ മൂത്തോന്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്‌. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ‘മൂത്തോന്‍’ കണ്ടതിനു ശേഷം നടി പാര്‍വതിയും അമ്മയും പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അക്ബറും അമീറും മനസില്‍ നിന്ന് പോകുന്നില്ലെന്നാണ് മൂത്തോന്‍ കണ്ടിട്ടിറങ്ങിയ പാര്‍വ്വതി പറയുന്നത്.

‘മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മൂത്തോന്‍ രണ്ടാമത്തെ തവണയും കണ്ടു. എന്താണ് അച്ഛനും അമ്മയും ചിത്രത്തെ കുറിച്ച്‌ പറയുകയെന്ന് സംശയം ഉണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദമായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചതുമില്ല. രാവിലെ എണീറ്റപ്പോള്‍ അമ്മയിരുന്ന് ചിന്തിക്കുന്നതാണ് കണ്ടത്. ‘എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോള്‍ മനമസ് നിറയെ അക്ബറും അമീറും’ എന്നായിരുന്നു അമ്മ പറഞ്ഞത്’- പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button