മണ്ഡലകാല പൂജയ്കായി ശബരിമല നടതുറന്നു. വൃശ്ചിക പുലരിയില്‍ മണ്ഡല കാലത്തിന് തുടക്കമായതോടെ സ്വാമിശരണം വിളികളുമായി മലയാളത്തിന്റെ താരചക്രവര്‍ത്തിയും രംഗത്തെത്തി. ഫേസ്ബുക്കില്‍ ഭക്തിനിര്‍ഭരമായി നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്വാമിശരണം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ പങ്കുവെച്ച ചിതരം ആരാധകര്‍ ഏറ്റെടുത്തു. വൃശ്ചികപ്പുലരിയില്‍ ഇങ്ങനെ കുളിച്ചു കുറിയും തൊട്ടു കുട്ടപ്പനായി തൊഴുതു നല്കുന്ന ലാലേട്ടനെ ഒന്നു ദര്‍ശിക്കാന്‍ ഞങ്ങള്‍ മാത്രമല്ല, എവിടെയോ ആനയും പുലിയും വരെ കാത്തിരിക്കുന്നുണ്ട് എന്നാണ് ഒരു വിരുതന്റെ കമന്റ്.
ബിഗ് ബ്രദര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. ബറോസ്സ് എന്ന പേരില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് താരം.
Leave a Comment