CinemaGeneralLatest NewsMollywoodNEWS

‘പടയോട്ട’ത്തില്‍ കുതിര പുറകോട്ടോടി : കുതിരപ്പുറത്തെ അനുഭവം പറഞ്ഞു മമ്മൂട്ടി

പണ്ട് പയറ്റി തെളിഞ്ഞ ആള്‍ക്കാരെ രാജാക്കന്മാര്‍ യുദ്ധത്തിനു ഉപയോഗിച്ചിരുന്നു

വീണ്ടും ചരിത്ര സിനിമയുടെ ഭാഗമാകുന്ന മമ്മൂട്ടി പുതിയ ചിത്രം മാമാങ്കത്തിലെ കുതിരപ്പുറത്തെ അനുഭവ കഥ തുറന്നു പറയുകയാണ്. ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്നും മാമാങ്ക ത്തിലെ ആക്ഷന്‍ മാസ്റ്റര്‍ ഷാം കൗശാലിനെ ബോളിവുഡ് സിനിമ ചെയ്യുമ്പോഴേ അടുപ്പമുണ്ടായിരുന്നുവെന്നും മമ്മൂട്ടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘പണ്ട് ‘പടയോട്ട’ത്തില്‍ അഭിനയിക്കുമ്പോള്‍ കുതിരപ്പുറത്തേക്ക് കയറിയതാണ്. അപ്പോള്‍ കുതിര പുറകോട്ട് ഓടി . പക്ഷെ ഇവിടെ മുന്നോട്ട് തന്നെയാണ് ഓടുന്നത്. ഇപ്പോള്‍ ഗ്രാഫിക്സിലൊക്കെ കുതിര ഓടും കാര്യങ്ങള്‍ എളുപ്പമാണ്. ഈ സിനിമയില്‍ അതില്ല ശരിക്കുമുള്ള കുതിരയെ തന്നെയാണ് ഓടിക്കുന്നത്. കളരി ശരിക്കും ഒരു കലയാണ്. പണ്ട് പയറ്റി തെളിഞ്ഞ ആള്‍ക്കാരെ രാജാക്കന്മാര്‍ യുദ്ധത്തിനു ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് അത് കലാരൂപമായി മാറി നൃത്തരൂപമെന്ന് പറയാം. കളരി നടത്തുന്ന ഗുരുക്കന്മാര്‍ കളരി അഭ്യാസികള്‍ ഈ സിനിമയിലും ഉണ്ടായിരുന്നു.അവരാണ് ഫൈറ്റ് മാസ്റ്ററൊടൊപ്പം കളരി ചുവടുകള്‍ ഒരുക്കിയത്. നല്ല ശാരീരിക അദ്ധ്വാനമുള്ള കാര്യമാണ് സംഘട്ടനം. അത് ആസ്വദിച്ച് തന്നെ ചെയ്യുന്നതാണ്‌. ഇതിന്റെ സ്റ്റണ്ട് മാസ്റ്റര്‍ ഷാം കൗശലാണ്. 1993-ല്‍ ‘ധര്‍ത്തീപുത്ര’ എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഷാം ആയിരുന്നു ആ സിനിമയുടെ സ്റ്റണ്ട് മാസ്റ്റര്‍ അന്ന് തൊട്ടേയുള്ള അടുപ്പമാണ്’.

shortlink

Related Articles

Post Your Comments


Back to top button