ഒരു അച്ഛന്റെ കൈ പിടിച്ച് മകന് പൂരത്തിന് പോയത് പോലെയുള്ള അവസ്ഥയായിരുന്നു തന്റെ ആദ്യ സിനിമയെന്ന് ലാല്‍ ജോസ് വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കുവെയ്ക്കുന്നു. ജയറാമും മുരളിയുമൊക്കെ തന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടും സ്വതന്ത്രമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസം തോന്നിയിരുന്നില്ലെന്നും ലാല്‍ ജോസ് പറയുന്നു.
എന്നോട് ആദ്യമായി സിനിമ സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുന്നത് ജയറാമേട്ടനാണ്. അന്ന് ഞാന്‍ മനസ്സില്‍ അങ്ങനെ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല, ജയറാമേട്ടന് പറഞ്ഞ പ്രോജക്റ്റ് നടന്നതുമില്ല. പിന്നീട് മുരളി ചേട്ടനും എന്നോട് ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചു. നല്ല ഒരു തിരക്കഥ കയ്യില്‍ കിട്ടിയിട്ട് സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം,അങ്ങനെയാണ് മറവത്തൂര്‍ കനവ് എന്ന ചിത്രം സംഭവിക്കുന്നത്. ഒരു അച്ഛന്റെ കൈ പിടിച്ച് മകന് പൂരത്തിന് പോയത് പോലെയുള്ള അവസ്ഥയായിരുന്നു എന്റെ ആദ്യ സിനിമ. ശ്രീനിയേട്ടന് തിരക്കഥാകൃത്ത് എന്ന നിലയില്‍ കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് വല്ലാത്ത ധൈര്യമായിരുന്നു. എന്റെയും ശ്രീനിയേട്ടന്റെയും സിനിമ ചിന്തകള്‍ ഒന്ന് തന്നെയായിരുന്നു. എന്നിരുന്നാലും ചില കാര്യങ്ങളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു .ചിത്രത്തിലെ ഒരു സീനിലെ ഷോട്ട് ശ്രീനിയേട്ടന് തീരെ വിചാരിക്കാത്ത വിധം അപ്രതീക്ഷിതമായാണ് ഞാന്‍ ചിത്രീകരിച്ചത്. ശ്രീനിയേട്ടന് മൂഡ് ഓഫ് ആയിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കാര്യം തിരക്കി. ബാബുരാജിന്റെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തെ ജീപ്പ് കൊണ്ട് ഇടിക്കാന്‍ വരുന്ന ഒരു ഷോട്ട് ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ വിഭിന്നമായ അഭിപ്രായം ഉണ്ടാക്കിയത്. ഞാന്‍ ആ സമയം ശ്രീനിയേട്ടനോട് പറഞ്ഞു ശ്രീനിയേട്ടന് എഴുതുമ്പോള്‍ ഒരു സിനിമ കാണുന്നുണ്ട് അത് പോലെ ഞാന്‍ ഈ സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ മറ്റൊരു സിനിമയാണ് കാണുന്നത്. ആ മറുപടി ശ്രീനിയേട്ടന് ബോധിച്ചു’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു തന്റെ ആദ്യ സിനിമയെക്കുറിച്ചും ശ്രീനിവാസനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചും ലാല്‍ ജോസ് തുറന്നു പറഞ്ഞത്.
Post Your Comments