ഹാസ്യാവതരണത്തിലൂടെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് മറിമായം. ഇതിലെ മിന്നും താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ലോലിതനും മണ്ഡോദരിയുമാണ് വിവാഹിതരാകുന്നത്.
നടന് എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തുന്നത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.
ജീത്തു ജോസഫ് ഒരുക്കിയ മെമ്മറീസ് എന്ന പൃഥിരാജ് ചിത്രത്തില്‍ വില്ലനായി തിളങ്ങിയ ശ്രീകുമാര്‍ മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും നേടിയിട്ടുണ്ട്. കഥകളിയും ഓട്ടന്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.
Post Your Comments