സിബി മലയില്‍ – ലോഹി കൂട്ടുകെട്ടില്‍ മലയാള പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത നിരവധി ക്ലാസിക് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരുടെ അഭിനയ ഗ്രാഫ് ഉയര്‍ന്നതില്‍ ഇവരുടെ സിനിമകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മോഹന്‍ലാലും, മമ്മൂട്ടിയും കൂടാതെ സിബി ലോഹിതദാസ് കൂട്ടുകെട്ടിലെ മറ്റൊരു കരുത്തുറ്റ നായക മുഖമായിരുന്നു മുരളിയുടേത്. ലോഹിതദാസിന്റെ തിരക്കഥകളിലായിരുന്നു മുരളി എന്ന നടന്‍ അഭിനയത്തിന്റെ തീ ജ്വാല അധികവും വരച്ചു ചേര്‍ത്തത്. അമരം, ദശരഥം. ചകോരം അങ്ങനെ നീളുന്നു മുരളിയുടെ ലോഹിതദാസ് ചിത്രങ്ങള്‍.
1992-ല്‍പുറത്തിറങ്ങിയ ‘വളയം’ എന്നസിബി ലോഹി ടീമിന്റെ ചിത്രത്തില്‍ മുരളിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോജ്‌കെ ജയന്‍ എന്ന നടനും വലിയ വഴിത്തിരിവ് നല്‍കിയ ചിത്രം സാമ്പത്തികമായും വലിയ രീതിയില്‍ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യം കഥ പറഞ്ഞ രീതിയില്‍ നിന്ന് വളയം എന്ന ചിത്രം ചിത്രീകരണ സമയത്ത് ഏറെ മാറിപ്പോയെന്നും പിന്നീട് ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചിത്രത്തിന്റെ തിരക്കഥ റീ റൈറ്റ് ചെയ്യുകയായിരുന്നുവെന്നും സിബി മലയില്‍ പങ്കുവയ്ക്കുന്നു.
‘ ‘വളയം’ എന്ന ചിത്രം അതിന്റെ ആദ്യ കഥാരൂപത്തില്‍നിന്ന് ഒരുപാട് മാറി ഞങ്ങള്‍ അത് ചിത്രീകരിക്കുമ്പോള്‍ പിന്നീട് ചിത്രീകരണം നിര്‍ത്തി വയ്ക്കേണ്ട അവസ്ഥ വന്നു. വീണ്ടും റീ റൈറ്റ് ചെയ്തിട്ടാണ് ആ സിനിമ ഷൂട്ട്‌ചെയ്തത്, അല്ലാതെ ചെയ്തിരുന്നേല്‍ ചിലപ്പോള്‍ ആ സിനിമയുടെ വിധി മറ്റൊന്നാകുമായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാളത്തിലെ ഏറ്റവും ഹിറ്റ് ക്ലാസിക് സിനിമയുടെ ചിത്രീകരണ പ്രതിസന്ധിയെക്കുറിച്ച് സിബി മലയില്‍ പങ്കുവെച്ചത്.
Post Your Comments