സിനിമയിലെ പരാജയം വിജയം കൊണ്ട് ഇല്ലാതാക്കാമെന്ന് തെളിയിച്ച സൂപ്പര്‍ താരം മോഹന്‍ലാല്‍ മലയാള സിനിമയിലെ മറ്റുളളവര്‍ക്കും വലിയ പ്രചോദനമാണ് നല്‍കിയിരുന്നത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ വക നല്കിയ സിനിമകള്‍ ആയിരുന്നുവെങ്കില്‍ ഈ കൂട്ടുകെട്ടില്‍ അപ്രതീക്ഷിതമായി നിലം പൊത്തിയ സിനിമയായിരുന്നു ‘താണ്ഡവം’. 2002-ലെ ഓണറിലീസായി പുറത്തിറങ്ങിയ ചിത്രം ഫാമിലി പ്രേക്ഷകരെ അകറ്റിയതും മുന്‍ ഷാജി കൈലാസ് മോഹന്‍ലാല്‍ സിനിമകളുടെ അതെ മാതൃകയിലുള്ള കഥയും ചിത്രത്തിന് തിരിച്ചടിയായി. ചിത്രത്തിലെ ഗ്ലാമറസ് ഗാനങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രീകരണങ്ങള്‍ ഫാമിലി പ്രേക്ഷകരെ അകറ്റുന്നതിനു കാരണമാക്കി, എന്നാല്‍ ‘താണ്ഡവം’ എന്ന സിനിമയില്‍ ഹിറ്റ് വേണ്ടവിധമുള്ള ഒരു കഥാ പശ്ചാത്തലം അതിന്റെ തിരക്കഥയില്‍ ഉണ്ടായിരുന്നിട്ടും ഈ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ ചരിത്രം കുറിക്കാതെ മറക്കപ്പെടുകയായിരുന്നു.
മോഹന്‍ലാല്‍ നല്കിയ ഊര്‍ജ്ജമാണ് തന്നെ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രമെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ഒരു ടിവി ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ‘താണ്ഡവം’ എന്ന സിനിമയുടെ രചയിതാവായ സുരേഷ് ബാബു പറയുന്നു. ‘താണ്ഡവം’ സിനിമ ചെയ്തു കഴിഞ്ഞു അതിന്റെ പരാജയത്തില്‍ ഡിപ്രഷന് അടിച്ചു ഇരിക്കുമ്പോള്‍ മറ്റൊരു സിനിമ എഴുതൂ നമുക്ക് ചെയ്യാമെന്ന മോഹന്‍ലാലിന്റെ വാക്കാണ് തനിക്ക് തിരക്കഥാകൃത്ത് എന്ന നിലയില്‍ കരുത്തായതെന്ന് സുരേഷ് ബാബു പറയുന്നു.
Post Your Comments