
ലതാ മങ്കേഷ്കറുടെ ‘ ഏക് പ്യാർ കാ നഗ്മ ഹായ്’ എന്ന ഗാനം പ്ലാറ്റ് ഫോമില്‍ ഇരുന്നു ആലപിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റാണു മണ്ഡൽ. സോഷ്യല്‍ മീഡിയയിലെ ഹിറ്റ് താരമായതോടെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. അവരുടെ ജീവിതത്തിലെ ഒാരോ മാറ്റങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന മേക്കോവറിൽ എത്തിയിരിക്കുകയാണ് റാണു മണ്ഡൽ.
അൻപതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നിൽ. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയർ സൈറ്റൽ റാനുവിനെ കൂടുതൽ സുന്ദരിയാക്കി
Post Your Comments