
മീശ പിരിയില്‍ കയ്യടി നേടിയ സൂപ്പര്‍താരം എന്ന നിലയില്‍ മോഹന്‍ലാല്‍എന്ന നടന് വലിയ ഒരു ജനപ്രീതി പ്രേക്ഷകര്‍ നല്‍കുമ്പോള്‍. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേണ്ടി ദിലീപിനെ കൊണ്ട് മീശപിരിപ്പിച്ച കഥ പറയുകയാണ് ലാല്‍ജോസ്.
ലാല്‍ ജോസിന്റെ വാക്കുകള്‍
‘മീശമാധവനില്‍ ദിലീപ് മീശ പിരിച്ചത് ഒരിക്കലും ഒരു വിപണന സിനിമയ്ക്ക് വേണ്ടി മനപൂര്‍വം ചേര്‍ത്തതല്ല. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നായക നടന്‍എന്ന നിലയില്‍ ദിലീപ് മീശ പിരിച്ചാല്‍ അതൊരു നല്ല രസകരമാകുമെന്ന് തോന്നി. പക്ഷെ മാധവന്‍ മീശ പിരിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍വ്യക്തമായൊരു കാരണം ഉണ്ടാകണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത് ഞങ്ങള്‍ തിരക്കഥയുടെ ചര്‍ച്ചയില്‍ ആ കാരണം കണ്ടെത്തി. ലാലേട്ടന്റെ മീശ പിരിയൊക്കെ മലയാള സിനിമയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ദിലീപിനെ കൊണ്ടും അങ്ങനെയൊരു മീശ പിരി ചെയ്യിക്കണമെന്ന് അവന്റെ സുഹൃത്ത് എന്ന നിലയില്‍എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ മീശമാധവനിലെ മാധവന്‍ മീശ പിരിച്ചത് ആ സിനിമയുടെ കൊമേഴ്സിയല്‍ ചേരുവയായിരുന്നില്ല. ആ കഥയ്ക്ക് നന്നായി യോജിച്ചു നിന്ന രീതിയിലായിരുന്നു മീശമാധവനിലെ മാധവന്റെ മീശപിരി. മലയാള സിനിമയില്‍ അങ്ങനെയൊരു ഹ്യൂമര്‍ രീതിയില്‍ മീശ പിരി ആദ്യമായിരുന്നു. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചതും മാധവന്റെ മീശ പിരിക്കുമ്പോഴുള്ള എക്സ്പ്രഷനായിരുന്നു’.
Post Your Comments