മലയാളത്തില്‍ നിരവധി കൊമെഴ്സിയാല് ഹിറ്റ് ഒരുക്കിയ കെ മധു അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഏറ്റവും റിസ്ക് എടുക്കേണ്ടി വന്നിട്ടുള്ള താരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. താന്‍ ഒരിക്കലും പെര്‍ഫോം ചെയ്തു കാണിച്ചു കൊണ്ട് അഭിനേതാക്കളെ അഭിനയിപ്പിക്കുന്ന രീതിയിലുള്ള സംവിധകനല്ലെന്നും കെ മധു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കുന്നു.
അന്യഭാഷ നടീനടന്മാരെ ഹാന്‍ഡില്‍ ചെയ്യാനാണ് ഏറ്റവും പ്രായസമെന്നും ഭാഷ വലിയ ഒരു വിഷയം തന്നെയാണെന്നും കെ മധു വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ ‘ചതുരംഗം’ എന്ന സിനിമ ചെയ്തപ്പോള്‍ നഗ്മ എന്ന നടിയെ കൊണ്ട് പെര്‍ഫോം ചെയ്യിച്ചത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നുവെന്നും കെ മധു ഓര്‍ക്കുന്നു.
സിബിഐ പരമ്പരകളുടെ അഞ്ചാം ഭാഗവുമായി വരുന്ന കെ മധു വീണ്ടും മലയാള സിനിമയില്‍ നിറസന്നിധ്യമാകാന് തയ്യാറെടുക്കുകയാണ്, നിരവധി ആക്ഷന്‍ പ്ലസ് കുറ്റാന്വേഷണ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ മധു ഇന്ടസ്ട്രി ഹിറ്റ് എന്ന നിലയില്‍ മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ സമ്മാനിച്ചിട്ടുള്ള ഹിറ്റ് സംവിധായകനാണ്. നേരത്തെ പ്രഭാസിനെ നായകനാക്കി ഒരു ചരിത്ര സിനിമ പ്രഖ്യാപിച്ചെങ്കിലും കെ മധു സിബിഐ സിനിമയുമായി വൈകാതെ വരുമെന്നാണ് ആരാധക പ്രതീക്ഷ.
Post Your Comments