GeneralLatest NewsMollywoodSongs

”ശ്രീകോവില്‍ നടതുറന്നു” അയ്യപ്പന്റെ ഉണര്‍ത്തു പാട്ടിന് പുതിയ ദൃശ്യാവിഷ്‌കാരം

ഈ മനോഹര ഭക്തിഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്

മണ്ഡല മകരവിളക്കുത്സവത്തിനായി ശബരിമല നട തുറന്നു. ഭക്തിയില്‍ ആറാടിയ മനസ്സുമായി വ്രതശുദ്ധിയോടെ അയ്യനെകാണാന്‍ ഭക്തര്‍ ശബരിമലയിലേക്ക്. ശബരിമല തീര്‍ഥാടന കാലത്തെ വരവേല്‍ക്കുന്ന ഭക്തിനിര്‍ഭരമായ ഗാനം ഭക്തര്‍ക്കായി സമര്‍പ്പിക്കുകയാണ് ഈസ്റ്റ്‌കോസ്റ്റ്. അയ്യപ്പസന്നിധിയില്‍ എന്ന ആല്‍ബത്തിലെ ‘ശ്രീകോവില്‍ നടതുറന്നു’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

ഈ മനോഹര ഭക്തിഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. പി കുഞ്ഞിരാമന്‍ നായരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ജയന്‍ (ജയ വിജയ), ദുര്‍ഗ വേണുഗോപാല്‍, അമലേന്ദു സുഗതന്‍, അലീന എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം അനില്‍ നായരാണ്.

 

ഓര്‍ക്കസ്‌ട്രേഷന്‍: മഹേന്ദ്ര, വയലിന്‍: അന്നപൂര്‍ണ്ണ, മൃദംഗം/ഗഡം : എണ്ണക്കാട് മഹേശ്വരന്‍, തബല: ബാലു തിരുവനന്തപുരം. ദുര്‍ഗ വേണിഗോപാല്‍, അമലേന്ദു സുഗതന്‍, അലീന, സുദക്ഷിണ എസ്, മംമ്ത മഹേശ്വര്‍, അളകനന്ദ സുഗതന്‍, ആരോണ്‍ ബിജേഷ് എന്നിവരാണ് ഗാനരംഗത്തെത്തുന്നത്. അയ്യനെ കാണാനൊരുങ്ങുന്ന ഭക്തരേ ആനന്ദത്തില്‍ ആറാടിക്കാന്‍ കുഞ്ഞു ഗായകരുടെ അയ്യപ്പഗാനം ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button