മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് വിനയന്. കല്യാണ സൗഗന്ധികം, ആകാശഗംഗ, ഇൻഡിപെൻഡൻസ് ഡേ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിനയന് ചില ചിത്രങ്ങള്‍ അപ്രതീക്ഷിതമായാണ് ഒരുങ്ങുന്നതെന്ന് തുറന്നു പറയുന്നു. മമ്മൂട്ടിയെ നായകനാക്കി വിനയന് ഒരുക്കിയ ചിത്രമാണ് രാക്ഷസ രാജാവ്. ഈ ചിത്രം ഉണ്ടായ സാഹചര്യം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വിനയന് പങ്കുവച്ചതിങ്ങനെ…
”ഇഷ്ടം പോലെ സബ്ജക്ടുകൾ എന്റെ കൈയിലുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ദാദാ സാഹിബ് കഴിഞ്ഞിട്ട് നിൽക്കുമ്പോൾ മമ്മൂക്കയ്ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്. മോഹൻലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോൾ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാൻ പറ്റോ? ആ സമയത്ത് കരുമാടിക്കുട്ടൻ നടക്കുവാണ്. മമ്മൂക്ക എന്റേൽ കഥയില്ല എന്ന് പറഞ്ഞപ്പോൾ, താൻ വിചാരിച്ചാൽ കഥയുണ്ടാകും എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അപ്പോൾ ഒരു വാശിയായി. ഓകെ മമ്മൂക്ക രണ്ട് ദിവസത്തിനകം ഞാൻ വരാമെന്ന് പറഞ്ഞു. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. അങ്ങനെ മമ്മൂക്ക ത്രില്ലടിച്ച് കേട്ട് ചെയ്ത പടമാണ് രാക്ഷസരാജാവ്’.
മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ രാക്ഷസരാജാവ് വന്‍ വിജയം നേടിയിരുന്നു.
Post Your Comments